ലഹരിക്കെതിരെ മുന്നാട് പീപ്പിള്‍സ് കോളേജില്‍ ജാഗ്രതാ സദസ്സും മനുഷ്യ ചങ്ങലയും; ആദര സമ്മേളനം ഇപത്മാവതി ഉദ്ഘാടനം ചെയ്തു

മുന്നാട് : ലഹരിയെ ചെറുക്കാന്‍ കൈകോര്‍ത്ത് മുന്നാട് പീപ്പിള്‍സ് കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളും അധ്യാപകരും ജനപ്രതിനിധികളും . ജനജാഗ്രത സദസ്സ് സംഘടിപ്പിച്ച് മനുഷ്യ ചങ്ങല തീര്‍ത്താണ് ലഹരിക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് പ്രതിജ്ഞ എടുത്തത്.ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. എന്‍. എസ്. എസ്. യൂണിറ്റ് വളണ്ടിയര്‍ സെക്രട്ടറി എം. അഭിജിത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ സ്വസ്തി പകല്‍ വീട്ടിലെ അമ്മമാരെയും കര്‍ഷകപുരസ്‌ക്കാര ജേതാവ് കരുണാകരന്‍ വിസ്മയയേയും ആദരിച്ചു. ആദര സമ്മേളനം കാസര്‍കോട് കോ. ഓപറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡണ്ട് ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി. വരദരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ ലതാ ഗോപി, പി. വസന്തകുമാരി പഞ്ചായത്തംഗങ്ങളായ പി. ശ്രുതി,എം. രഘുനാഥ്, എം. ശാന്തകുമാരി, കെ. പ്രിയ, കെ. രജനി, പീപ്പിള്‍സ് കോളേജ് പി.ടി.എ വൈസ് പ്രസിഡണ്ട് കരുണാകരന്‍ വിസ്മയ എന്നിവര്‍ അമ്മമാരെ ആദരിച്ച് സംസാരിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ടി. ശ്രീലത സ്വാഗതംപറഞ്ഞു.
.

 

 

Spread the love
error: Content is protected !!