കാഞ്ഞങ്ങാട് : പഞ്ചായത്തിരാജ് സംവിധാനം തകിടം മറിച്ച് പഞ്ചായത്തുകള്‍ക്ക് ഫണ്ടുകള്‍ വെട്ടി കുറച്ച് ശ്വാസംമുട്ടിച്ച് വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിക്ഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് / മുന്‍സിപ്പല്‍ കമ്മറ്റികളുടെ നേതൃത്ത്വത്തില്‍ ഏപ്രില്‍ നാലിന് പഞ്ചായത്ത് / മുന്‍സിപ്പല്‍ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടത്താനും, മലയോര മേഖലയിലെ വന്യജീവി ആക്രമണത്തിലൂടെ തുടര്‍ന്നു കൊണ്ടിരിക്കുന്ന മരണങ്ങള്‍ക്കും കര്‍ഷകര്‍ക്ക് കാര്‍ഷിക ഇടങ്ങളില്‍ കൃഷിക്കും ടാപ്പിങ്ങിനും മറ്റും പോകാന്‍ കഴിയാത്ത സാഹചര്യത്തിനും മുന്നില്‍ നിസ്സംഗത പാലിച്ച് കേന്ദ്ര കേരള സര്‍ക്കാര്‍ പരസ്പരം പഴിചാരി കര്‍ഷക ദ്രോഹത്തിന് കൂട്ട് നില്ക്കുന്നതിനെതിരെ ഏപ്രില്‍ 10 ന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും യു.ഡി.എഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മറ്റി തിരുമാനിച്ചു.
നിയോജക മണ്ഡലം യോഗം ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
മലയോരത്ത് വന്യജിവികളുടെ അക്രമണവും കടലോരത്ത് ഖനന മാഫിയകളും , കലാലയത്തിന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കുട്ടി മാഫിയകളും, പൊതുരംഗത്ത് ലഹരി മാഫിയകളും അഴിഞ്ഞാടുകയാണെനും പൊതുജനം വിലക്കയറ്റത്തിലും ദാരിദ്ര്യത്തിലും കഴിയുമ്പോള്‍ സര്‍ക്കാര്‍ വെറും കാഴ്ചക്കാര്‍ മാത്രമല്ല അത്തരക്കാരുടെ സംരക്ഷകരുമായി മാറുകയാണെന്നും കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു
നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രിന്‍സ് ജോസഫ് അധ്യക്ഷം വഹിച്ചു. കണ്‍വീനര്‍ ബഷിര്‍ വെള്ളിക്കോത്ത് സ്വാഗതവും കണ്‍വിനര്‍ സി.വി. ഭാവനന്‍നന്ദിയും പറഞ്ഞു ജില്ലാ കണ്‍വിനര്‍ എ.ഗോവിന്ദന്‍ നായര്‍, ഹക്കീം കുന്നില്‍ ജെറ്റോ ജോസഫ്, വി. കമ്മാരന്‍, പി.വി.സുരേഷ് ,ഹരിഷ് പി നായര്‍, ടി.കെ.നാരായണന്‍, വണ്‍ ഫോര്‍ അബ്ദുള്‍ റഹ്‌മാന്‍, അഡ്വ: എന്‍.എ ഖാലിദ്, കെ മുഹമ്മദ് കുഞ്ഞി,എം.പി. ജാഫര്‍ സി.വി.തമ്പാന്‍ . ഗംഗാധരന്‍. , ബഷീര്‍ ആറങ്ങാടി, റഹ്‌മത്തുള്ള, ഉമേശന്‍ വേളൂര്‍ , മധുസൂദനന്‍ ബാലൂര്‍, ബദറുദിന്‍ എന്നിവര്‍സംസാരിച്ചു