കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ബ്ലോക്ക്തലതില്‍ കൃഷിവകുപ്പ് ജൈവ കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് ജൈവ കര്‍ഷകസമിതിയുമായി ചേര്‍ന്ന് കൃഷി വകുപ്പ് ഓഫീസിനോട് ചേര്‍ന്ന് നടത്തിയിരുന്ന ഇക്കോ ഷോപ്പ് വീണ്ടും തുറന്നു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങളും ഇടനിലക്കാരെ ഒഴിവാക്കി മികച്ച വില നല്‍കി കര്‍ഷകരില്‍ നിന്നും നേരിട്ട് സ്വീകരിച്ച് ഉപഭോക്താക്കള്‍ക്ക് വിഷരഹിത ജൈവ ഉല്‍പ്പന്നങ്ങള്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ എത്തിച്ചു നല്‍കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിന്നുപോയഇക്കോ ഷോപ്പ് വീണ്ടും തുറന്നത്.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി ഉദ്ഘാടന ചടങ്ങ് പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി വിവിധ പച്ചക്കറി തൈകള്‍ നല്‍കി.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വികസന സമിതി അധ്യക്ഷന്‍ പി അബ്ദുല്‍ റഹിമാന്‍ അധ്യക്ഷനായി. കൃഷിഓഫീസര്‍മാരായ പി പ്രമോദ്കുമാര്‍, കെ നാണുകുട്ടന്‍, കെ ജയപ്രകാശ്, കെ മുരളീധരന്‍, സി ബാബു, രഞ്ചിത എസ് കുമാരി കര്‍ഷകസമിതി അംഗങ്ങളായ ബാബു മടി കൈ,മുങ്ങത്ത് കുഞ്ഞിക്കണ്ണന്‍ നായര്‍ , എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി വി ആര്‍ജിതസ്വാഗതംപറഞ്ഞു.
കാഞ്ഞങ്ങാട് ബ്ലോക്ക് തല ജൈവ കര്‍ഷക സമിതി ഇക്കോ ഷോപ്പ് വീണ്ടും തുറന്നു
