മൂന്നാട് ഗവ. ഹൈസ്‌കൂളില്‍ ഹിന്ദി ഭാഷാ പ്രദര്‍ശനം

മൂന്നാട് : മൂന്നാട് ഗവ. ഹൈസ്‌കൂളില്‍ പഠനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദി ഭാഷാ പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ വിജ്ഞാനപ്രദമായി. ഹിന്ദി ഭാഷ, സാഹിത്യം, വ്യാകരണം, ഭാഷാ പ്രയോഗങ്ങള്‍, ഹിന്ദി ടൈപ്പിംഗ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പ്രദര്‍ശനം കേരള കേന്ദ്ര സര്‍വകലാശാലയിലെ ഹിന്ദി വിഭാഗം മേധാവി പ്രൊഫ. ഡോ. മനു ഉദ്ഘാടനം ചെയ്തു.ഹിന്ദി ഭാഷയുടെ പ്രാധാന്യവും സാധ്യതകളും എടുത്തുപറഞ്ഞ അദ്ദേഹം, വിദ്യാര്‍ത്ഥികള്‍ ഹിന്ദി ഭാഷ പഠിക്കുന്നതിലൂടെ ദേശിയ തലത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും അഭിപ്രായപ്പെട്ടു. അന്താരാഷ്ട ബാലകവിതാലാപന മത്സരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ നയന വി.വി ക്ക് അദ്ദേഹം ഉപഹാരവും കാഷ് അവാര്‍ഡും നല്‍കി.ഹിന്ദി പണ്ഡിതനും റിട്ട. അധ്യാപകനുമായ രവി മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി ഭാഷയെ കൂടുതല്‍ അടുത്തറിയാനുള്ള അവസരമൊരുക്കി.

പ്രധാന അധ്യാപകന്‍ കെ. രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.വി രജനി, സുരേഷ് പയ്യങ്ങാനം, പി.ടി.എ വൈസ് പ്രസിഡന്റ് രവീന്ദ്രന്‍, സൗമ്യ കെ.പി തുടങ്ങിയവര്‍ സംസാരിച്ചു. പ്രദര്‍ശനത്തില്‍ ഹിന്ദി കവിതകള്‍, കഥകള്‍, നാടകങ്ങള്‍, പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍, ചിത്രകഥകള്‍, പതിപ്പുകള്‍, പോസ്റ്ററുകള്‍, പ്രൊജക്ടുകള്‍ എന്നിവ അവതരിപ്പിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രദര്‍ശനം കാണാനെത്തിയിരുന്നു.വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മികച്ച പങ്കാളിത്തം പ്രദര്‍ശനത്തെ കൂടുതല്‍ മനോഹരമാക്കി.
ആനന്ദകൃഷ്ണന്‍ എടച്ചേരി സ്വാഗതവും ബി. വേണുഗോപാലന്‍ നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!