കാഞ്ഞങ്ങാട് :ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍കെ.ജി.എംഒ എ വനിത വിംഗിന്റെ നേതൃത്വത്തില്‍ നടന്ന വനിതാ ദിനാചരണം സഹയാത്രിക ചെമ്മട്ടുവയല്‍ കെ.ജി.എം.ഒ.എ ഹൗസില്‍ സംഘടിപ്പിച്ചു.
പരിപാടി ഡോ. അപര്‍ണ (എസ് എച്ച് ഒ ബേക്കല്‍ പോലിസ് സ്‌റേഷന്‍ ) ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഷമീമ തന്‍വീര്‍ എ.എസ് അധ്യക്ഷയായി. ഡോ. ഷിന്‍സി (സെക്രട്ടറി) സംസാരിച്ചു. ഡോ.ലിന്‍ട സ്വാഗതവും, ഡോ. സായിപ്രിയ നന്ദിയും പറഞ്ഞു. ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.
തുടര്‍ന്ന് അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍അവതരിപ്പിച്ചു.
കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ വനിത വിംഗ് വനിതാ ദിനാചരണം സംഘടിപ്പിച്ചു
