കാഞ്ഞങ്ങാട് : പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഡോ. എന്‍ പി രാജന്‍ സ്മരണാര്‍ത്ഥം ആതുരസേവന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്കായിഏര്‍പ്പെടുത്തിയ അഞ്ചാമത് ഡോ.എന്‍ പി രാജന്‍ മെമ്മോറിയല്‍ അവാര്‍ഡുകള്‍ക്ക് പ്രഖ്യാപിച്ചു. മികച്ച ഡോക്ടറായി
കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ ന്യൂറോളജ് ഡോ.എസ് മീന കുമാരിയും , നേഴ്‌സ് ആയി ജില്ലാശുപത്രിയിലെ സിനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍
എ ഫസീന, പാലിയേറ്റീവ് പ്രവര്‍ത്തകക്കുള്ള അവാര്‍ഡിന് ചെറുവത്തൂര്‍ പിഎച്ച്‌സിയിലെ പി.രഞ്ജിനിയും , സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കാസര്‍കോട് ട്രാഫിക് യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥന്‍ ഖലീഫ ഉദിനൂരിനും നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
20 ന് തോയമ്മലിലുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് കെട്ടിടത്തില്‍ നടക്കുന്നചടങ്ങില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
രാവിലെ10. 30 ന് പരിപാടിയുടെ ഉദ്ഘാടനവുംസ്‌നേഹ ഭവനത്തിന്റെ താക്കോല്‍ദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. അടമ്പിലെ മധുവിന്റെ കുടുംബത്തിന് സൊസൈറ്റി വീട് നിര്‍മിച്ച് നല്‍കുന്നത്. അഡ്വ.കെ കെ നാരായണന്‍ ഡോ. എന്‍ പി രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തും. സൊസൈറ്റി എസ്‌ക്യൂട്ടീവ് അംഗം എന്‍ സുരേഷ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത അവാര്‍ഡ് വിതരണം നടത്തും. പാലിയേറ്റീവ് കെയര്‍ പ്രസിഡണ്ട് ശ്രീ കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷനാവും.
കാഞ്ഞങ്ങാട് മുന്‍ നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, ഹോസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ടി പത്മനാഭന്‍, സൊസൈറ്റി രക്ഷാധികാരി എം ശ്രീകണ്ഠന്‍ നായര്‍, കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് സി കെ ആസിഫ് ,കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട്
പിശാമപ്രസാദ്, റോട്ടറി ക്ലബ് പ്രസിഡണ്ട് അഡ്വ. എ രാധാകൃഷ്ണന്‍, സൊസൈറ്റി രക്ഷാധികാരി മല്ലിക രാജന്‍, എന്‍ ഗോപി, (സ്വാന്തനം ഗ്രൂപ്പ്), ഡോ. കൃഷ്ണകുമാരി എന്നിവര്‍ ആശംസകള്‍ നേരും. സൊസൈറ്റി സെക്രട്ടറി കെ ടി ജോഷി മോന്‍ സ്വാഗതവും ട്രഷറര്‍ സിഎ പീറ്റര്‍ നന്ദിയും പറയും.25 നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭക്ഷണവും നടക്കും. വാര്‍ത്ത സമ്മളനത്തില്‍ പ്രസിഡന്റ് സി കുഞ്ഞിരാമന്‍ നായര്‍, വൈസ് പ്രസിഡന്റ് : പി വി ബാലന്‍
സെക്രട്ടറി കെ.ടി ജോഷിമോന്‍, രക്ഷധികാരി ടി പത്മനാഭന്‍ , ട്രഷറര്‍ സി എ പീറ്റര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എന്‍ സുരേഷ് , ഗോകുലനന്ദന്‍ മോനാച്ച എന്നിവര്‍ സംബന്ധിച്ചു