കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മല്‍സ്യ മേഖലയെ തകര്‍ത്തു: മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് ; ജില്ലാ നേതൃയോഗം ജില്ല യു ഡി എഫ് ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മല്‍സ്യ ത്തൊഴിലാളി വിരുന്ത നയങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടി മല്‍സ്യത്തൊഴിലാളി സമൂഹം ബാലറ്റിലൂടെ നല്‍കുമെന്ന് കാസര്‍കേട് ജില്ല യു ഡി എഫ് ചെയര്‍മാന്‍ കല്ല ട്ര മാഹിന്‍ ഹാജി. മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ല നേതൃയോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞു.
ജില്ലയിലെ തീരദേശ മേഘലയില്‍ മല്‍സ്യത്തൊഴിലാളി കുടുംബസംഗമം നടത്താനും
രാജ് മോഹന്‍ ഉണ്ണിത്തനെ കഴിഞ്ഞ വിജയത്തിനെക്കാള്‍ ഇരട്ടി ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ വേണ്ടി മല്‍സ്യത്തൊഴിലാളി സ്തീകളടക്കം രംഗത്തിറങ്ങാന്‍ തീരുമാനിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി കാസര്‍കോട് ചേര്‍ന്ന നേതൃയോഗത്തില്‍ ജില്ല പ്രസിഡണ്ട് കെ.കെ ബാബു അദ്ധ്യക്ഷം വഹിച്ചു. യു ഡി എഫ് ജില്ല ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി ഉല്‍ഘാടനം ചെയ്തു. ആമുഖ പ്രഭാക്ഷണം എം.പി യും സ്ഥാനര്‍ത്ഥിയുമായരാജ്മോഹന്‍ ഉണ്ണിത്താന്‍
മുഖ്യപ്രഭാഷണം നടത്തി.ഡി സി സി പ്രസിഡണ്ട് പി കെ. ഫൈസല്‍, കെ പി സി സി ജന:സെക്രട്ടറി സൈമണ്‍ അലക്‌സ്, മല്‍സ്യത്തൊഴിലാളി കോണ്‍സ് ദേശീയ ജന:സെക്രട്ടറി ആര്‍ ഗംഗാധരന്‍, സംസ്ഥാന ജന:സെക്രട്ടറിമാരായ ജി നാരായണന്‍, കെ. മനോഹരന്‍, ശംഭു ബേക്കല്‍, ജില്ല ഭാരവാഹികളായ, മൂത്തല്‍ കണ്ണന്‍, എച്ച് ബാലന്‍,രാജേഷ് ജി. രു പേഷ് കാസര്‍കോട് , ജയദേവന്‍, കെ. ജയരാമന്‍, കവിത കീഴൂര്‍, വിജയന്‍ എസ്, കുഞ്ഞികൃഷ്ണന്‍ മാടായി, ദാ മോദരന്‍ മുട്ടത്ത്, ശരത്ത് മരക്കാപ്പ്, അജിത ‘ സോമന്‍ മുകുന്ദന്‍ കാസര്‍കോട് എന്നിവര്‍ സംസാരിച്ചു . പ്രദീപന്‍തുരുത്തിസ്വാഗതവും മുത്തല്‍ കണ്ണന്‍നന്ദിയുംപറഞ്ഞു.

 

Spread the love
error: Content is protected !!