ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ; പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യഘട്ട പരിശീലനം നടത്തി; ട്രയിനിംഗ് ആന്റ് എം സി സി നോഡല്‍ ഓഫീസര്‍ സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനം നടത്തി. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ദുര്‍ഗാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. ട്രെയിനിംഗ് മാനേജ്മെന്റ് നോഡല്‍ ഓഫീസറും അസി.റിട്ടേണിംഗ് ഓഫീസറുമായ സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പോളിംഗ് സ്റ്റേഷന്റെ പ്രവര്‍ത്തനം, ഇ.വി.എം ഉപയോഗിച്ചുള്ള പരിശീലനം, പോളിംഗ് നടത്തുന്നതിനെ കുറിച്ചുള്ള പരിശീലനം എന്നിവയാണ് നടന്നത്. അഞ്ച് ക്ലാസുകളിലായാണ് പരിശീലനം. ഓരോ ക്ലാസിലും മൂന്ന് വീതം മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. 60 ഓളം അസംബ്ലി ലെവല്‍ മാസ്റ്റ്ര് ട്രെയിനര്‍മാര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കും. അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.ബാലകൃഷ്ണന്‍, ജില്ലാതല സൂപ്പര്‍വൈസര്‍മാരായ ടി.വി.സജീവന്‍, ടി.ഗോപാലകൃഷ്ണന്‍, എന്‍.പി.സൈനുദ്ദീന്‍, സജീന്ദ്രന്‍ പുതിയപുരയില്‍, പി.സജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിശീലനത്തില്‍ 1120 പേര്‍ പങ്കെടുത്തു.

കാസര്‍കോട്, ഉദുമ മണ്ഡലങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനം കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടന്നു. രണ്ട് സെക്ഷനുകളായി നടന്ന പരിശീലനത്തില്‍ 1000 ത്തോളം ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. പ്രീപോള്‍ പ്രവര്‍ത്തനങ്ങള്‍, പോളിംഗ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍, പോസ്റ്റ് പോള്‍ പ്രവര്‍ത്തനങ്ങള്‍, ഇ.വി.എം ഉപയോഗിച്ചുള്ള പരിശീലനം, പോളിംഗ് നടത്തുന്നതിനെ കുറിച്ചുള്ള പരിശീലനം എന്നിവയാണ് നല്‍കിയത്. പരിശീലന പരിപാടികള്‍ക്ക് സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് നേതൃത്വം നല്‍കി. സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനറും അസിസ്റ്റന്റ് നോഡല്‍ ഓഫീസറുമായ കെ.ബാലകൃഷ്ണന്‍, എച്ച്.നാരായണ, എല്‍.കെ.സുബൈര്‍, ജി.സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി. .

മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍പ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലന ക്ലാസ് ജി.എച്ച്.എസ്.എസ് കുമ്പളയില്‍ സംഘടിപ്പിച്ചു. മഞ്ചേശ്വരം അസി. റിട്ടേണിംഗ് ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ എല്‍ ആര്‍ ജെഗ്ഗി പോള്‍, പി.ഷിബു, ഇ.ആര്‍.ഒ ആന്റ് തഹസില്‍ദാര്‍ മഞ്ചേശ്വരം പി.എ.മുഹമ്മദ് ഹാരിസ്, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി. പ്രസാദ്, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.എസ്.ശ്രീജിത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.സജിത്ത് കുമാര്‍ എന്നിവര്‍ ട്രെയിനിംഗിനു നേതൃത്വംനല്‍കി.

Spread the love
error: Content is protected !!