മാവുങ്കാല്‍: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായ് പ്രവര്‍ത്തിക്കുന്ന സക്ഷമ കാസര്‍കോട് ജില്ല സമിതിയുടെ നേതൃത്വത്തില്‍ മാവുങ്കാല്‍ പുതിയകണ്ടം സ്വദേശി സി. സുരേന്ദ്രന് സക്ഷമ ജില്ല രക്ഷാധികാരി ടി.വി ഭാസ്‌കരന്‍ വീല്‍ചെയര്‍ കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി ഭാസ്‌കരന്‍, ജില്ല പ്രസിഡന്റ് രവീന്ദ്രന്‍ ചാത്തംങ്കൈ,
വൈസ് പ്രസിഡന്റ് ഗീതാ ബാബുരാജ്, അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എം വി മധു, പ്രസാദ് മിഥില,
അക്ഷയശ്രി മിഷന്‍ ജില്ല പ്രസിഡന്റ് രാമചന്ദ്രന്‍ പൂച്ചക്കാട് സക്ഷമ ജില്ല ട്രഷറര്‍ പി.വി രതീഷ് പരവനടുക്കം എന്നിവര്‍സംബന്ധിച്ചു.