കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 28 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന വി.ഗിരി ജക്ക് ബാങ്ക് ഭരണ സമിതിയും ജീവനക്കാരും ചേര്‍ന്നു യാത്രയയാപ്പ് നല്‍കി .
ബാങ്ക് ഹാളില്‍ ചേര്‍ന്ന ചടങ്ങ് ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ ഉദ് ഘടനം ചെയ്തു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് പടിയില്‍ ബാബു അധ്യക്ഷ വഹിച്ചു. അസിസ്റ്റന്റ് രജിസ്റ്റര്‍ കണ്‍ കറന്റ് ഓഡിറ്റ്‌റുമായ കണ്ണന്‍,ബാങ്ക് വൈസ് പ്രസിഡന്റ് ഹംസ ഹോസ്ദുര്‍ഗ്, ഡയറക്ടര്‍ മാരായ എന്‍ കെ രത്‌നാകരന്‍, വി വി സുധാകരന്‍, ടി കുഞ്ഞികൃഷ്ണന്‍, പി. സരോജ, മുന്‍ സെക്രട്ടറി പി. കെ നാരായണന്‍ നായര്‍, കമലാക്ഷ, എച്ച് വി കുഞ്ഞികണ്ണന്‍, സെക്രട്ടറി നസീമ കെ. പി, അസി സെക്രട്ടറി പ്രതീപ് കുമാര്‍,ചീഫ് അക്കൗണ്ടന്റ് കെ അനിത,ഇന്റെര്‍ണല്‍ ഓഡിറ്റര്‍ ബി കുഞ്ഞിരാമന്‍, എം സുനില്‍, വി ഗീത, ചിത്ര,പി സിന്ധു, സുജിത് പുതുകൈ എന്നിവര്‍ സംസാരിച്ചു. ഭരണ സമിതിയുടെ ഉപഹാരം പ്രസിഡന്റ് പ്രവീണ്‍ തോയമ്മലും ജീവനക്കാരുടെ ഉപഹാരം വൈസ് പ്രസിഡന്റ് ഹസയും, സ്റ്റാഫ് കോട്രിബൂഷന്‍ പ്രസിഡന്റ് പാടിയില്‍ ബാബുവും, റിക്രീയേഷന്‍ ക്ലബ്ബിന്റ ഉപഹാരം ഒ.വി.രതീഷും സമ്മാനിച്ചു. വി ഗിരിജ നന്ദിയുംപറഞ്ഞു.