ഇരിയ : പുല്ലൂര്‍ ഇരിയ ഹൈസ്‌കൂളിന്റെ 68 ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തത്വമസി പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃതത്തില്‍ സ്‌കൂളിന്റെ മുമ്പിലുള്ള ഗാന്ധി പ്രതിമയ്ക്ക് തണല്‍ പന്തല്‍ നിര്‍മ്മിച്ച് നല്‍കി.പന്തലിന്റെ സമര്‍പ്പണ ഉദ്ഘാടനം സ്‌കൂളിന്റെ പ്രധാനാധ്യാപിക ഷോര്‍ളി എം സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
6 വര്‍ഷമായി ഇരിയ സ്‌കൂളിന്റെ വികസനത്തിന് വേണ്ടി ആത്മാര്‍ത്ഥയായി പ്രവര്‍ത്തിക്കുകയും സ്‌കൂളിനെ മികച്ച നിലവാരത്തില്‍ എത്തിക്കുകയും ചെയ്തശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നഎച്ച് എം ഷോളി ടീച്ചര്‍ക്ക് തത്വമസി പുരുഷ സ്വയ സഹായ സംഘം സ്‌നേഹോപഹാരം സംഘം പ്രസിഡന്റ് സുഗുണന്‍ കൈമാറി. സെക്രട്ടറി രതീഷ് മുട്ടത്ത് ചടങ്ങിന് സ്വാഗതം പറഞ്ഞു വൈസ് പ്രസിഡന്റ് അരവിന്ദന്‍, ജോയിന്റ് സെക്രട്ടറി സനീഷ്, ട്രഷറര്‍ രാകേഷ്, സംഘങ്ങളായ വിജയന്‍ നന്ദനം, ഗംഗധാരന്‍ ശരത്, ദാമോദരന്‍ പി, സിനോജ് ചെരിപ്പോടല്‍, ബാലകൃഷ്ണന്‍ പി വി,പവിത്രന്‍ ലാലൂര്‍ അരുണ്‍ കുമാര്‍,ശ്രീജിത്ത് പുണൂര്‍ ദാമോദരന്‍ എം എന്നിവര്‍ ചടങ്ങില്‍സംബന്ധിച്ചു.