അബുദാബിയില്‍ നിന്നും ചികില്‍സാര്‍ത്ഥം നാട്ടിലെത്തിയ കെ.എം.സി.സി നേതാവ് മരിച്ചു: ബല്ലാക്കടപ്പുറം ഇട്ടമ്മലില്‍ താമസിക്കുന്ന സി.പി. ഉസ്മാന്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്നും ചികില്‍സാര്‍ത്ഥം നാട്ടിലെത്തിയ കെ.എം.സി.സി നേതാവ് മരിച്ചു. ബല്ലാക്കടപ്പുറം ഇട്ടമ്മലില്‍ താമസിക്കുന്ന സി.പി. ഉസ്മാന്‍(54)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം
ചികില്‍സാര്‍ത്ഥം നാട്ടിലെത്തിയ ഉടന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് ഉസ്മാന്‍ അബോധവസ്ഥയിലാവുകയായി രുന്നു. തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആസ്പത്രിയില്‍ ചികില്‍സയിലിരി ക്കെയാണ് ഉസ്മാന്‍ ഇന്നലെ മരിച്ചത്. അബുദാബിയിലും നാട്ടിലുമായി മത രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായിരുന്നു ഉസ്മാന്‍.ബനിയാസ് കെ.എം.സി.സി പ്രസിഡന്റ്, ജന.സെക്രട്ടറി, വൈസ് പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബല്ലാകടപ്പുറം അബുദാബി ജമാഅത്ത് കമ്മിറ്റി ജന.സെക്രട്ടറി, ബല്ലാകടപ്പുറം ജമാഅത്ത് കമ്മിറ്റി ജന.സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ബല്ലാകടപ്പുറം ജമാഅത്ത് ഓഡിറ്ററായിരുന്നു.ഭാര്യ: ഹഫ്സത്ത്, മക്കള്‍: മസിയൂന, മിസ്ബാഹ്, ജൗഹര്‍,മെഹബൂബ, മരുമകന്‍: ജവാദ്, സ ഹോദരങ്ങള്‍: സി.പി കുഞ്ഞഹമ്മദ്, സി.പിഅഷ്റഫ്,ഖദീജt

Spread the love
error: Content is protected !!