വിവേകാനന്ദ കലാ കായിക സമിതി ബലിപ്പാറ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

അമ്പലത്തറ: ജില്ലാ മെഡിക്കല്‍ ബോര്‍ഡ് കാസര്‍കോടും വിവേകാനന്ദ കലാ കായിക സമിതി ബലിപ്പാറയും സംയുക്ത ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിവേകാനന്ദ കലാ കായിക സമിതി ബലിപ്പാറയില്‍ വച്ച് നടന്ന ക്യാമ്പ് സമിതി പ്രസിഡന്റ് സേതുരാജ് മുണ്ടപ്ലാവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സമിതി ജോയിന്റ് സെക്രട്ടറി വിജയകുമാര്‍ മുണ്ടപ്ലാവ് അധ്യക്ഷത വഹിച്ചു.രക്ഷാധികാരികളായ ബാബു മുണ്ടപ്ലാവ്, ഗോവിന്ദന്‍ മുണ്ടപ്ലാവ് എന്നിവര്‍ സംസാരിച്ചു. സമിതി എക്‌സിക്യൂട്ടിവ് അംഗം കലേഷ് കോളിത്തടം സ്വാഗതം പറഞ്ഞു. നിരവധി പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. മരുന്ന് വിതരണവും നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ട്രൈബല്‍ ഹെല്‍ത്ത് നഴ്‌സ് , അശാ വര്‍ക്കര്‍ , സമിതിയുടെ തുടങ്ങിയവര്‍ ക്യാമ്പിന്നേതൃത്വംനല്‍കി.

Spread the love
error: Content is protected !!