അബൂദാബി കെഎംസിസി അജാനൂര്‍ പഞ്ചായത്ത് ഹാഫിളുകള്‍ക്കുള്ള ആദരവും റിലീഫും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : അബൂദാബി കെഎംസിസി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹാഫിളുകള്‍ക്കുള്ള അനുമോദനവും റമദാന്‍ റിലീഫും നടത്തി. മാണിക്കോത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസില്‍ വെച്ച് ചേര്‍ന്ന ചടങ്ങ് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. അബൂദാബി കെഎംസിസി അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉസ്മാന്‍ ഖലീജ് അധ്യക്ഷത വഹിച്ചു. ഹാഫിളുകള്‍ക്കുള്ള സ്‌നേഹോപഹാരവും ക്യാഷ് അവര്‍ഡും പഞ്ചായത്ത് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി സമ്മാനിച്ചു. ചികിത്സാ ധനസഹായം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് സി.കുഞ്ഞാമിക്ക് കൈമാറി.അബൂദാബി കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് അബൂബക്കര്‍ കൊളവയല്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജി,ഹമീദ് ചേരെക്കാടത്ത്,എ.ഹമീദ് ഹാജി, എ.പി.ഉമര്‍,കെ.എം.മുഹമ്മദ് കുഞ്ഞി,മുഹമ്മദ് കുഞ്ഞി കപ്പണക്കാല്‍,ഖാലിദ് അറബിക്കാടത്ത്,സുബൈര്‍ കുംട്ടിക്കാടത്ത്,കുഞ്ഞബ്ദുള്ള ഹാജി പാലായി,അബ്ദുല്‍ ഖാദര്‍ ഹാജി കൊളവയല്‍,പാലക്കി അബ്ദുല്‍ റഹിമാന്‍ ഹാജി, കെ.കെ.അബ്ദുള്ള ഹാജി,മുഹമ്മദ് സുലൈമാന്‍,സി.എച്ച്.ഹംസ,ഇബ്രാഹിം ആവിക്കല്‍,മാണിക്കോത്ത് അബൂബക്കര്‍,നദീര്‍ കൊത്തിക്കാല്‍,ആസിഫ് ബദര്‍ നഗര്‍,മട്ടന്‍ മുഹമ്മദ് കുഞ്ഞി,പി.എച്ച്.അയ്യൂബ്,ശംസു കൊളവയല്‍,താഹ മാട്ടുമ്മല്‍,ബഷീര്‍ മുക്കൂട്,സി.കെ.ഷറഫു,ആയിഷ ഫര്‍സാന,ഹാജറ സലാം,മറിയകുഞ്ഞി കൊളവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ട്രഷറര്‍ ഫാറൂഖ് കൊളവയല്‍ നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!