കാസര്‍കോട് : പെരിയ കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. ഹിന്ദി പി.എച്ച്.ഡി വിദ്യാര്‍ഥിനിയും ഒഡീഷ ബാര്‍ഗാഹ് സല്‍ഹേപളി സ്വദേശിനിയുമായ റൂബി പട്ടേലാ(24)ണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് സര്‍വകലാശാല ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിയ നിലയില്‍ സഹവിദ്യാര്‍ഥികള്‍ കണ്ടത്. കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.