കാഞ്ഞങ്ങാട് : മോഹനം ഗുരുസന്നിധി ഈ വര്‍ഷ സംഗീത പുരസ്‌കാരം
മൃദംഗ വിദ്വാന്‍ കോഴിക്കോട് എന്‍ ഹരിക്ക് നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ വരുന്ന മെയ് മാസം 11ന് കാഞ്ഞങ്ങാട് മാവുങ്കാല്‍ ശ്രീരാമക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരം സമര്‍പ്പിക്കും.
പരമ്പരകള്‍ പുലര്‍ത്തി പോന്ന വിശുദ്ധിയോടെ കര്‍ണ്ണാടക സംഗീതത്തെ തലമുറകളിലേക്ക് പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യവുമായി സംഗീത പൂര്‍ണ്ണശ്രീ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന്‍ ആചാര്യനായി ദശകങ്ങളായി നടത്തി വന്ന സംഗീത പരിശ്രമങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട് ടി. പി. ശ്രീനിവാസന്റെ നേതൃത്വത്തില്‍ ശിഷ്യരും സംഗീതോപാസകരും ചേര്‍ന്ന് ആരംഭിച്ച മോഹനം ഗുരുസന്നിധിയൂടെ മൂന്നാമത് മോഹനം ഗുരുസന്നിധി സംഗീത പുരസ്‌കാരമാണിത്. മെയ് 11ന് രാവിലെ 9 മണി മുതല്‍ ശ്രീരാമ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ശ്രീ ത്യാഗരാജ ഘനരാഗ പഞ്ചരത്‌ന കീര്‍ത്തനാലാപനം. 10 ന് മോഹനം ഗുരുസന്നിധി അംഗങ്ങളുടെ ശ്രീരാമ കീര്‍ത്തനാര്‍ച്ചന.വൈകീട്ട് 3.30ന് നടക്കുന്ന സാംസ്‌കാരിക സദസ്സ് വിദ്യാപീഠം ഗോകുലം ഗോശാല പെരിയ ആലക്കോട് വിഷ്ണുപ്രസാദ് ഹെബ്ബാര്‍ ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും നടത്തും. ടി പി ശ്രീനിവാസന്‍ അധ്യക്ഷനാകും. നാലപ്പാടം പത്മനാഭന്‍, ആശംസകള്‍ നേരും. ടി പി.സോമശേഖരന്‍ സ്വാഗതവും മനോജ് കുമാര്‍ പയ്യന്നൂര്‍ നന്ദിയും പറയും. 4 മണിക്ക് സംഗീത കച്ചേരി. വാര്‍ത്ത സമ്മേളനത്തില്‍ ടി പി ശ്രീനിവാസന്‍,
പല്ലവ നാരായണന്‍, ,ടി.നാരായണന്‍ വാഴക്കോട് ,രാജേഷ് തൃക്കരിപ്പൂര്‍ ,ശാലിനി കമലാക്ഷന്‍ ,പ്രിതി സി.നായര്‍ ,ബാലാമണി തമ്പാന്‍ എന്നിവര്‍സംബന്ധിച്ചു.