കാഞ്ഞങ്ങാട്: കാസര്‍കോട് ലോകസഭാമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സ: എം.വി ബാലകൃഷ്ണന്‍ മാസ്റ്ററെ വമ്പിച്ച ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കാന്‍ മുഴുവന്‍ ഓട്ടോ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് മേലാങ്കോട്ട് എ കെ ജി മന്ദിരത്തില്‍ വെച്ച് നടന്ന കുടുംബ സംഗമം ഏരിയ പ്രസിഡണ്ട് എം. പൊക്ലന്റെ അദ്ധ്യക്ഷതയില്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി. എ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി കുമാരന്‍ ,ജില്ലാ കമ്മറ്റി അംഗം യു.കെ. പവിത്രന്‍, ഡിവിഷന്‍ സെക്രട്ടറിമാരായ പി.രാഘവന്‍ പള്ളത്തിങ്കാല്‍, ഉണ്ണി പാലത്തിങ്കാല്‍, സുനില്‍കുമാര്‍ വേലാശ്വരം എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി സി.എച്ച് കുഞ്ഞമ്പുസ്വാഗതംപറഞ്ഞു.