കാഞ്ഞങ്ങാട് :ശരീരത്തിന് സ്വന്തമായി ബ്ലേഡ് ഉല്‍പ്പാദിപ്പിക്കാനുള്ള കഴിയാതെ അഞ്ചു വര്‍ഷമായി മാസത്തില്‍ രണ്ട് തവണ ബ്ലഡ് മാറ്റി വെച്ച് ചികില്‍സയില്‍ കഴിയുന്ന സാന്‍വിയ മോള്‍ക്ക് കാസര്‍കോട് സ്വധര്‍മ്മയുടെ കാരുണ്യസ്പാര്‍ശം. സുധര്‍മ്മയുടെ പ്രവര്‍ത്തകര്‍ സ്വരൂപ്പിച്ച രണ്ട് ലക്ഷത്തി പതിനഞ്ചായിരത്തിന്റെ ചെക്ക് കടുംബത്തിന് കൈമാറി. മഞ്ജ മാറ്റി വെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് 60 ലക്ഷത്തിലധികം രൂപ വരും. പെരിയാട്ടടുക്കത്ത് താമസിക്കുന്ന നിര്‍ദ്ധന കുടുംബമാണ് ഇവരുടെത്. ചടങ്ങില്‍ സ്വധര്‍മ്മ ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍ പൊയ്നാച്ചി ചെക്ക് സാന്‍വി മോളുടെ മാതാവ് പുഷ്പാവതിക്ക് കൈമാറി. ജില്ലാ സെക്രട്ടറി വി ബാബു കാഞ്ഞങ്ങാട്, ഖജാന്‍ജി ബിനു എ നായര്‍, വൈസ് പ്രസിഡന്റ് വിജയരാജി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശശിധരന്‍ നമ്പ്യാര്‍ മാവുങ്കല്‍, രവി ആലംന്തടക്ക, സുരേഷ് മാലക്കല്ല്, ബാലകൃഷ്ണന്‍ മൂന്നാംകുറ്റി, പ്രസാദ് കരിന്തളം എന്നിവര്‍ സംബന്ധിച്ചു. നിരാലാംബരും, കഷ്ടത അനുഭവിക്കുന്നവരുമായ ഹിന്ദു ജനവിഭാഗങ്ങളെ സഹായിക്കാന്‍ രൂപീകരിച്ച ചാരിറ്റബിള്‍ സൊസൈറ്റിയാണ് സ്വധര്‍മ്മ. രൂപീകൃതമായിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളുവെങ്കിലും പത്തോളം ചികിത്സ സഹായങ്ങളും മറ്റു സേവന പ്രവര്‍ത്തനങ്ങളും സ്വധര്‍മ്മയ്ക്ക് ചെയ്യുവാന്‍കഴിഞ്ഞു.