ഇന്ത്യയെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണിക്ക് മാത്രമേ സാധ്യമാകൂ: ബഷീര്‍ വെള്ളിക്കോത്ത്

കാഞ്ഞങ്ങാട് :ഇന്ത്യയെ വീണ്ടെടുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണിക്ക് മാത്രമേ സാധ്യമാകൂവെന്ന് നിയോജകമണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു .മോദിയും പിണറായിയും വര്‍ഗീയ രാഷ്ട്രീയത്തിന്റെ ചാമ്പ്യന്‍ പട്ടത്തിന് വേണ്ടി നില കൊള്ളുന്ന ഒരേ തൂവല്‍ പക്ഷികളാണ്.മുസ്ലിംകളെ പീഡിപ്പിക്കുകയും ആര്‍ എസ് എസിനെ പ്രീണിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് പിണറായിയുടേത് .ഇന്ത്യാ സഖ്യത്തില്‍ ഉണ്ടില്ല എന്ന മട്ടില്‍ കഴിയുന്ന സിപി എം വിശ്വസിക്കാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു .നിയോജകമണ്ഡലം യുഡിഫ് വനിതാ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് ലീഗ് ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബഷീര്‍ വെള്ളിക്കൊത്ത് .വനിതാ ലീഗ് പ്രസിഡന്റ് കദീജ ഹമീദ് അ ദ്യക്ഷയായി യുഡിഫ് കണ്‍വീനര്‍ സുരേഷ് പി വി, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് മുംതാസ് സമീറ, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍ ഡിസിസി ജനറല്‍ സെക്രട്ടറി മാരായ ഗീത കൃഷ്ണന്‍, ധന്യസുരേഷ് മുതലായ നേതാക്കള്‍ സംസാരിച്ചു നിയോജക മണ്ഡലം വനിതാ ചെയര്‍മാന്‍ കദീജ ഹമീദ്, കണ്‍വീനവര്‍ വിമല എന്നിവരെ തിരഞ്ഞെടുത്തു. പഞ്ചായത്ത് യോഗങ്ങള്‍ ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തനം ഉര്‍ജിത പെടുത്താന്‍തീരുമാനിച്ചു

Spread the love
error: Content is protected !!