പടന്നക്കാട് പോളിംഗ് സ്റ്റേഷന്‍ അസൗകര്യങ്ങള്‍ പരിഹരിക്കണം

പടന്നക്കാട്:പടന്നക്കാട് ശ്രിനാരായണ യു പി സ്‌കൂള്‍,ട്രൈനിംഗ് സക്ടര്‍ എന്നീ സ്ഥാപനത്തിലാണ് 167, 168.169,170,171 പോളിംഗ് സ്റ്റേഷന്‍ നിശ്ചയിച്ചിട്ടുള്ളത്, നാഷണല്‍ ഹൈവേക്ക് സമീപ ത്തായി നിലവിലുള്ള ബൂത്തി ലേക്ക് വാഹനങ്ങള്‍ക്കോ, പൊതു ജനങ്ങള്‍ക്ക് നടന്നോ പോകാന്‍ കഴിയാത്ത സ്ഥിതി യിലാണ്. പൊടിപടലം മൂലംആരോഗ്യപ്രശ്‌നവും ഉണ്ടാകുന്ന അവസ്ഥയിലാണ് ഹൈവേ പ്രവൃത്തിയുടെ അനാസ്ഥ മൂലമാണ് ഈ അവസ്ഥയായത്. മേല്‍കാര്യത്തില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുവാന്‍ ജില്ലാ കലക്ടര്‍ക്ക് യു ഡി എഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദുള്‍റസാക്ക് തയിലക്കണ്ടിനിവേദനംനല്‍കി.

Spread the love
error: Content is protected !!