നികുതി പിരിവില്‍ ചരിത്ര നേട്ടം കൈവരിച്ച് അജാനൂര്‍ ഗ്രാമ പഞ്ചായത്ത്

അജാനൂര്‍ : 2023 – 24 സമ്പത്തിക വര്‍ഷത്തില്‍ നൂറ് ശതമാനം നികുതി പിരിച്ചെടുത്ത് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ചരിത്രം സൃഷ്ടിച്ചു. ആദ്യമായാണ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നികുതി പിരിവില്‍ 100% കൈവരിക്കുന്നത്. നികുതി പിരിവ് 100% എത്തിക്കുന്നതില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരുന്നത്. കുടിശ്ശിക ഇനത്തില്‍ പതിനഞ്ച് ലക്ഷം രൂപ പിരിച്ചെടുക്കാന്‍ ഉണ്ടായിരുന്നു . കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരംഭിച്ച പ്രയത്നത്തിന്റെ ഭാഗമായിട്ടാണ് ഈ വര്‍ഷം നൂറ് ശതമാനം കൈവരിക്കാന്‍ സാധിച്ചത്. നിരവധി തവണ ബന്ധപ്പെട്ടിട്ടും അടക്കാന്‍ തയ്യാറാവാത്തവര്‍ക്ക് നേരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ആകെ ഒരു കോടി നാല്‍പത്തി എഴ് ലക്ഷം രൂപ കെട്ടിട നികുതി ഇനത്തില്‍ പിരിച്ചെടുത്തു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുത്ത പഞ്ചായത്ത് എന്ന നേട്ടം കൂടി അജാനൂര്‍ ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി. പഞ്ചായത്ത് ജീവനകാരോടൊപ്പം മെമ്പര്‍മാരും രംഗത്ത് ഇറങ്ങിയാണ് ഈ നേട്ടംകൈവരിച്ചത്

Spread the love
error: Content is protected !!