അര്‍ജുന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ചുള്ളിപ്പാറയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ് നടത്തി

കോട്ടപ്പാറ :അര്‍ജുന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ചുള്ളിപ്പാറയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഐ ഫൌണ്ടേഷന്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി കണ്ണാശുപത്രി കാഞ്ഞങ്ങാടിന്റെയും അറൈസന്‍ ഫാര്‍മ, അമ്പലത്തറ കെ എച്ച് ഡി ലാബിന്റെയും സഹകരണത്തോടെ വാഴക്കോട് സ്‌കൂളില്‍ സൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ് നടത്തി. ക്യാമ്പില്‍ സൗജന്യമായി ബിപി, ഷുഗര്‍, ഹീമോഗ്ലോബിന്‍ നിര്‍ണയവുംനടന്നു . ഡോ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അര്‍ജുന ക്ലബ് പ്രസിഡന്റ് പി.അനീഷ് അധ്യക്ഷനായി. ക്ലബ് സെക്രട്ടറി പി.വൈഷ്ണവ് സ്വാഗതവും, ട്രഷറര്‍ ടി.മനീഷ് നന്ദിയും പറഞ്ഞു , ക്ലബ് വൈസ് പ്രസിഡന്റ് രാഗിണ്‍ കുമാര്‍ സംസാരിച്ചു.
ക്യാമ്പില്‍ നിരവധി ആളുകള്‍പങ്കെടുത്തു.

 

 

 

Spread the love
error: Content is protected !!