കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ സംഗമവും റമദാന്‍ റിലീഫ് വിതരണവും സമാദരണ ചടങ്ങും ശ്രദ്ധേയമായി: മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉല്‍ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: നാടിന്റെ സാംസ്‌കാരിക ഭൂമികയില്‍ കാല്‍നൂറ്റാണ്ടിലേറെ കാലമായി സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ സംഗമവും റമദാന്‍ റിലീഫും സമാദരണ ചടങ്ങും രാഷ്ട്രീയ-മത- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. കാഞ്ഞങ്ങാട് ബിഗ്മാളിലെ പാലക്കി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടി മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത ടീച്ചര്‍ മുഖ്യാതിഥിയായി. ചെയര്‍മാന്‍ ടി അബൂബക്കര്‍ ഹാജി ചടങ്ങില്‍ അധ്യക്ഷനായി. കോ-ഓര്‍ഡിനേറ്റര്‍ ബഷീര്‍ ആറങ്ങാടി ആമുഖഭാഷണം നടത്തി.
സന്നദ്ധ പ്രവര്‍ത്തകന്‍ ഖലീഫ ഉദിനൂരിനെയും മൂന്നു പതിറ്റാണ്ടു കാലം ഹൊസ്ദുര്‍ഗ് ടൗണ്‍ ജുമാമസ്ജിദ് ഇമാമായി സേവനമനുഷ്ഠിക്കുന്ന ഒ പി അബ്ദുള്ള സഖാഫിയെയും ചടങ്ങില്‍ ആദരിച്ചു. വെല്‍ഫെയര്‍ സൊസൈറ്റിയുടെ മംഗല്യനിധി പദ്ധതി കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി പി. ഉണ്ണികൃഷ്ണനും കുടിവെള്ള പദ്ധതി ജില്ലാ സ്പെഷല്‍ബ്രാഞ്ച് ഡി വൈ എസ് പി സിബി തോമസും റമദാന്‍ റിലീഫ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി സി കുഞ്ഞാമദ് ഹാജിയും തൊഴിലുപകരണ വിതരണ പദ്ധതി സി എച്ച് സെന്റര്‍ വൈസ് ചെയര്‍മാന്‍ തായല്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജിയും നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ എന്‍ഡോവ്മെന്റ് ഹൊസ്ദുര്‍ഗ് ലക്ഷ്മി വെങ്കിടേഷ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എച്ച് ഗോകുല്‍ദാസ് കാമത്തും ചികിത്സാ ധനസഹായം ഡയറക്ടര്‍ എ ഹമീദ് ഹാജിയും പുതുവസ്ത്ര വിതരണം ഡയറക്ടര്‍ സുറൂര്‍ മൊയ്തുഹാജിയും റമദാന്‍ കിറ്റ് വിതരണം ഡയറക്ടര്‍ എം കെ റഷീദ് ഹാജിയും നിര്‍വ്വഹിച്ചു.
മാണിക്കോത്ത് ചീഫ് ഇമാം മുഹിയുദ്ദീന്‍ അസ്ഹരി റമദാന്‍ സന്ദേശം നല്‍കി. സിപിഎം സംസ്ഥാന കമിറ്റി അംഗം കെ പി സതീഷ്ചന്ദ്രന്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍, മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം പി ജാഫര്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി ബഹുഭാഷ പഠന കേന്ദ്രം മേധാവി ഡോ. എ എം ശ്രീധരന്‍, ഡോ. സി ബാലന്‍, ഡോ. ജയപ്രസാദ് കോടോത്ത്, നഗരസഭ പ്രതിപക്ഷ നേതാവ് കെ കെ ജാഫര്‍, കൗണ്‍സിലര്‍ കെ കെ ബാബു, മുന്‍ കൗണ്‍സിലര്‍മാരായ കെ മുഹമ്മദ്കുഞ്ഞി, അബ്ദുള്‍ റസാഖ് തായലക്കണ്ടി, എം കുഞ്ഞികൃഷ്ണന്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ വി ഗോപി, ലോയേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. പി കെ ചന്ദ്രശേഖരന്‍, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമേശന്‍ വേളൂര്‍, ജനറല്‍ സെക്രട്ടറി എ പുരുഷോത്തമന്‍, മണ്ഡലം പ്രസിഡണ്ട് കെ പി ബാലകൃഷ്ണന്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ പി മോഹനന്‍, പ്രസ്ഫോറം മുന്‍ പ്രസിഡണ്ട് പി പ്രവീണ്‍കുമാര്‍, സീനിയര്‍ സിറ്റിസണ്‍ ജില്ലാ സെക്രട്ടറി സുകുമാരന്‍ മാസ്റ്റര്‍, കര്‍ഷക സംഘം നേതാവ് ഇബ്രാഹിം പാലാട്ട്, ഹൊസ്ദുര്‍ഗ് ടൗണ്‍ ജമാഅത്ത് സെക്രട്ടറി സത്താര്‍ ആവിക്കര, ട്രഷറര്‍ അബൂബക്കര്‍ സൗദി, പ്രസ് ഫോറം മുന്‍ പ്രസിഡണ്ട് ഇ വി ജയകൃഷ്ണന്‍, വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍മാരായ എം ഇബ്രാഹിം, സി അബ്ദുല്ല ഹാജി, എ പി അബ്ദുള്‍ കരിം, എ കെ മുഹമ്മദ് തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു. കണ്‍വീനര്‍ ടി റംസാന്‍ സ്വാഗതവും ജോ. കണ്‍വീനര്‍ മുത്തലിബ് കൂളിയങ്കാല്‍ നന്ദിയും പറഞ്ഞു.

Spread the love
error: Content is protected !!