ആഘോഷങ്ങള്‍ ഒഴിവാക്കി അശരണര്‍ക്ക് താങ്ങായി കുമ്പളപ്പള്ളി ഗ്രാമോദയ സംഘം

കരിന്തളം: ആഘോഷങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി അതിന് വേണ്ടി നീക്കി വെച്ച പണം മുഴുവനും അനാഥാലയത്തിന് സംഭാവന നല്‍കി മാതൃകാ പ്രവര്‍ത്തനം നടത്തിയിരിക്കുകയാണ് കുമ്പളപള്ളി ഗ്രാമോദയ സ്വയംസഹായ സംഘം പ്രവര്‍ത്തകര്‍. സംഘത്തിന്റെ 24-ാം വാര്‍ഷകാഘോഷത്തിന്റെ ഭാഗമായി അതിനായി നീക്കിവെച്ച പണമാണ് മലപ്പച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രത്തിലെ പ്രിയപ്പെട്ടവര്‍ക്ക് ഈസ്റ്റര്‍ ദിനത്തില്‍ ഭക്ഷണത്തിനായുള്ള സാമ്പത്തിക സഹായം നല്‍കി ഏവരുടെയും പ്രശംസയേറ്റുവാങ്ങുന്ന പ്രവര്‍ത്തനം നടത്തിയത്. കൂടാതെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയ കുമ്പളപ്പള്ളി പാലം വന്നതോടുകൂടി യാത്രാ ദുരിതം അനുഭവിക്കുന്ന മൂര്‍ഖന്‍ വള്ളി പ്രദേശത്തേക്ക് കുമ്പളപ്പള്ളി ചാലിന് കുറുകെ പാലം നിര്‍മ്മിക്കണമെന്ന് വാര്‍ഷിക ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. എന്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. രാജമോഹനന്‍ വി വി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു .വി മധു സ്വാഗതം പറഞ്ഞു. ഭാരവാഹികളായി എ.രാജന്‍ (പ്രസിഡന്റ്) , വി. മധു (സെക്രട്ടറി), രാജമോഹനന്‍ വി വി (ട്രഷറല്‍) എന്നിവരെതിരഞ്ഞെടുത്തു.

Spread the love
error: Content is protected !!