ന്നാ താന്‍ കേസ് കൊട് ചിത്രത്തിന് ശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ഒരു മലബാര്‍ ചിത്രം കൂടി തീയേറ്റര്‍ കീഴടക്കുന്നു. പെണ്ണ് കെട്ടാന്‍ പാടുപെടുന്ന പുരുഷന്റെ ജീവിതം പ്രമേയമാക്കി ഒരു Made in vatakara സിനിമയാണ് ‘വയസ്സെത്രയായി? മുപ്പത്തി… ‘. പപ്പന്‍ ടി. നമ്പ്യാരുടെ സംവിധായക മികവിലൂടെ വേറിട്ട് നില്‍ക്കുന്ന ചിത്രം മനസ് തുറന്ന് ചിരിക്കാനുള്ള തമാശകള്‍ നിറഞ്ഞ കംപ്ലീറ്റ് ഫാമിലി എന്റര്‍ടൈനറാണ്.
വാണംപറമ്പില്‍ ബ്രിഗേഷ് എന്ന നാല്പത് വയസ്സുകാരനിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. നടന്‍ പ്രശാന്ത് മുരളി നായക വേഷത്തിലെത്തുന്ന ചിത്രം ബ്രിഗേഷിന്റെ പ്രണയവും പ്രണയ നൈരാശ്യവും തിയേറ്ററില്‍ ചിരി പടര്‍ത്തുന്നു. നര്‍മത്തിന് പ്രാധാന്യം നല്‍കിയ ഈ ചിത്രത്തിന്റെ കഥ നിര്‍മ്മാതാവായ ഷിജു യു.സിയുടെതാണ്.
മലബാറിന്റെ ഗ്രാമീണ ഭംഗി കഥയ്ക്ക് ചേരും വിധത്തില്‍ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ളത് ഷെമീര്‍ ജിബ്രാനാണ്. ‘പുയ്യാപ്ല തക്കാരത്തിന്’ എന്ന ട്രന്റിങ്ങായ കെ.സന്‍ഫീര്‍ രചിച്ച ടൈറ്റില്‍ ഗാനത്തോടെ തുടങ്ങുന്ന സിനിമ, മനോഹരമായ ഗാനങ്ങളാലും സമ്പന്നമാണ്. ന്നാ താന്‍ കേസ് കൊട് ചിത്രത്തിലൂടെ പ്രേഷകരുടെ മനസ്സില്‍ ഇടം പിടിച്ച ചിത്ര നായരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍എത്തുന്നുണ്ട്.