കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്
കുശാല്‍ നഗര്‍ റെയില്‍വെ ഗേറ്റിന് സമീപം ഡ്രൈവര്‍മാര്‍ക്കായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ഹോസ്ദുര്‍ഗ് പോലീസ്. തീവണ്ടികള്‍ കടന്നു പോകുന്ന സമയത്ത് കുശാല്‍നഗര്‍ റെയില്‍വെ ഗേറ്റ് അടച്ചിടുന്ന സമയം കാല്‍നടയാത്രക്കാര്‍ക്കുംവാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടുന്നതിനാല്‍ ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനായാണ് ഹോസ്ദുര്‍ഗ് പോലീസ് മൈത്രി നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ സഹകരണത്തോടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. ഇന്‍സ്പെക്ടര്‍ എം പി ആസാദ് ഉദ്ഘാടനം ചെയ്തു. മൈത്രി നഗര്‍ ഭാരവഹികളായ ഡോ. പി രവീന്ദ്രന്‍, ബി രാധാകൃഷ്ണന്‍, ചന്ദ്രന്‍ മാസ്റ്റര്‍, കെ സതീഷ് പ്രഭു, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ കെ രഞ്ജിത്ത് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ വി സനൂപ് എന്നിവര്‍ സംബന്ധിച്ചു. വാഹനങ്ങള്‍ കടന്നു പോകുന്നതും തീവണ്ടികള്‍ക്കുനേരെകല്ലേറുണ്ടാകുന്നതും സാമൂഹ്യ വിരുദ്ധര്‍ ശല്യമുണ്ടാക്കുന്നതും നിരീക്ഷിക്കുന്നതിനായി വരും ദിവസങ്ങളില്‍ റെയില്‍വെ ഗേറ്റ് പരിസരങ്ങളില്‍ സി സി ടി വികള്‍ സ്ഥാപിക്കും. നിയമലംഘകര്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന്പോലീസ്പറഞ്ഞു.