മാവുങ്കാല്‍ : കരിങ്കല്‍ ചെങ്കല്‍ കെട്ടിട നിര്‍മ്മാണസംഘം (ബി എം എസ് ) ജില്ലാ സമ്മേളനം മാവുങ്കാല്‍ വ്യാപാരഭവനില്‍ വെച്ച് നടന്നു. ഫെഡറേഷന്‍ സംസ്ഥാനജനറല്‍ സെക്രട്ടറി സലിം തെന്നല പുരം ഉല്‍ഘാടനം ചെയ്തു. യൂണിയന്‍ ജില്ല പ്രസിഡന്റ് അനില്‍ ബി നായര്‍ അധ്യക്ഷനായി. ബി എം എസ് ജില്ല വൈസ് പ്രസിഡന്റ് ഭരതന്‍ കല്യാണ്‍ റോഡ്, മടിക്കൈ മേഖല സെക്രട്ടറി തമ്പാന്‍ പറക്കളായി, കൃഷ്ണന്‍ കോളോത്ത്, എന്നിവര്‍
സംസാരിച്ചു. ബി എം എസ് ജില്ല ട്രഷറര്‍ അനൂപ് കോളിച്ചാല്‍ ഭാരവാഹി പ്രഖ്യാപനവും , ബി എം എസ് ജില്ല സമതി അംഗം വി വി ബാലകൃഷ്ണന്‍ സമാരോവ് പ്രഭാഷണം നടത്തി . യൂണിയന്‍ ജില്ല സെക്രട്ടറി സത്യനാഥ് സ്വാഗതം പറഞ്ഞു. ജില്ല ജോയിന്റ് സെക്രട്ടറി ലീലകൃഷ്ണന്‍ നന്ദി പറഞ്ഞു. ലക്ഷ്മണന്‍ തൃക്കരിപ്പൂര്‍ നിര്‍മ്മാണ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പ്രമേയം അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കൃഷ്ണന്‍ കേളോത്ത്
(പ്രസിഡന്റ്) ,ലീല കൃഷ്ണന്‍ ( ജനറല്‍ സെക്രട്ടറി) , മുള്ളേരിയ, ട്രഷറര്‍ എന്‍ ഐത്തപ്പ കുമ്പള എന്നിവരെതെരഞ്ഞെടുത്തു.