എം വിബാലകൃഷ്ണന്റെ വിജയത്തിന് രംഗത്തിറങ്ങുക: അഭിഭാഷക -അഭിഭാഷക ക്ലാര്‍ക്ക്കൂട്ടായ്മ

കാഞ്ഞങ്ങാട്:സ്വാതന്ത്ര്യം,ജനാധിപത്യം,മതേതരത്വംഎന്നിവ നിലനിര്‍ത്തുന്നതിനായിവരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലംഎല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി.ബാലകൃഷ്ണനെവിജയിപ്പിക്കുന്നതിന് മുഴുവനാളുകളും രംഗത്തിറങ്ങണമെന്ന്കാഞ്ഞങ്ങാട് നടന്നഅഭിഭാഷക-അഭിഭാഷ ക്ലര്‍ക്ക്കൂട്ടായ്മ ജില്ലകണ്‍വെന്‍ഷന്‍ആവശ്യപ്പെട്ടു. ഹൊസ്ദുര്‍ഗ്ബാങ്ക് ഹാളില്‍നടന്ന കണ്‍വെന്‍ഷന്‍എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ഉദ്ഘാടനം ചെയ്തു. മോദിയുടെ ഗ്യാരണ്ടിവാഗ്ദാനങ്ങള്‍ മാത്രമാണെന്നും,കോപ്പറേറ്റ് സംരക്ഷണം നയംതിരുത്തുന്നതിനും, മതേതരത്വംഉറപ്പാക്കുന്നതിനും, നീതിപൂര്‍ണ്ണമായജനാധിപത്യ സംരക്ഷണത്തിനുംഎല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം അനിവാര്യമാണെന്നും അതിന് മുഴുവന്‍ ആളുകളുംപ്രവര്‍ത്തിക്കാന്‍തയ്യാറാകണമെന്നുംഅദ്ദേഹം പറഞ്ഞു.എ.ഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.സി എച്ച് കുഞ്ഞമ്പു എംഎല്‍എ, എഐ എല്‍ യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വിജയകുമാര്‍, ഗോവിന്ദന്‍ പള്ളികാപ്പില്‍, പി.അപ്പുക്കുട്ടന്‍, സി.കെ.ശ്രീധരന്‍,വി.സുരേഷ് ബാബു, സി.ഷുക്കൂര്‍, പി.രമദേവി, എം.ശ്യാമളദേവി,രേണുക ദേവി, സി.രവിഎന്നിവര്‍ സംസാരിച്ചു. പി.വേണുഗോപാലന്‍സ്വാഗതവും പി.സിന്ധുനന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!