കാഞ്ഞങ്ങാട് : കര്‍ണ്ണാടകയിലെ ധാവന്‍ കരയില്‍ വെച്ച് നടന്ന 26 മാത് സബ് ജൂനിയര്‍ സെ പക് താ ക്രോ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം നേടിയ എം വി ശ്രീനന്ദ ക്ക് കാഞ്ഞങ്ങാട്
റെയില്‍വേ സ്റ്റേഷനില്‍വെച്ച് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റാഫ് പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്‌കൂളിലെ ഒമ്പതാം തരംവിദ്യാര്‍ത്ഥിനിയാണ് ശ്രീന്ദന.
കാസര്‍കോട് ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ മെമ്പര്‍ പള്ളം നാരായണന്‍, പ്രിന്‍സിപ്പല്‍ ഡോ. വേണു നാഥന്‍, സ്റ്റാഫ് സെക്രട്ടറി വിനോദ് പുറവങ്കര , പി .സുമ പി, അധ്യാപകരും എന്നിവര്‍പങ്കെടുത്തു.