കാഞ്ഞങ്ങാട് : ഭാരതീയ ജനത യുവമോര്‍ച്ച കാഞ്ഞങ്ങാട് കമ്മിറ്റി യൂത്ത് സമാവേശം പരിപാടി സംഘടിപ്പിച്ചു.
ബിജെപി ജില്ലാ സെക്രട്ടറി മനുലാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വൈശാഖ് മാവുങ്കാല്‍ അധ്യക്ഷനായി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം. ബാല്‍രാജ്, കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി പി. പദ്മനാഭന്‍, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ജനകരാജ് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം കണ്‍വീനര്‍ സുഹൈല്‍ അറങ്ങാടി സ്വാഗതവും, അഭിലാഷ് അത്തി ക്കോത്ത് നന്ദിയുംപറഞ്ഞു.