മതേതര സംഗമമായി എന്‍.സി.പി(എസ് ) ഇഫ്താര്‍ സംഗമം: രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ് : ഇ. പി ജയരാജന്‍

ഉപ്പള : ലോകസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണ ചൂടിനിടയില്‍ എന്‍. സി. പി(എസ്) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള കൈകമ്പയില്‍ ഒരുക്കിയ
ഇഫ്ത്താര്‍ സംഗമം എല്ലാവിഭാഗം ആളുകളുടെയും കൂടി ചേരലിലൂടെ സ്‌നേഹവിരുന്നും മതേതര സംഗമവുമായി. മത നേതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ, സംസ്ഥാന നേതാക്കള്‍,സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്‌നേഹ വിരുന്നില്‍ സംബന്ധിച്ചു.

ഇഫ്താര്‍ സംഗമം സംസ്ഥാന വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍.സി.പി(എസ് ) ജില്ലാ പ്രസിഡണ്ട് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു. ഇടതുമുന്നണി സംസ്ഥാന കണ്‍വീനര്‍ ഇ.പി. ജയരാജന്‍ . എല്‍.ഡി. എഫ് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, പെരിയാട്ടടുക്കം മോണ്ട് ഫോര്‍ട്ട് ആശ്രമത്തിലെ ഫാദര്‍ ഡൊമിനിക്ക് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍. സി. പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി. എം സുരേഷ് ബാബു, ജനറല്‍ സെക്രട്ടറി പി.കെ രവീന്ദ്രന്‍, ജെ. ഡി.എസ് ജില്ലാ പ്രസിഡന്റ് പി.പി. രാജു, ആര്‍. ജെ. ഡി ജില്ലാ പ്രസിഡന്റ് വി.വി കൃഷ്ണന്‍, കോണ്‍ഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി. ടി നന്ദകുമാര്‍, എസ്. ഡി. പി. ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, സി. പി. ഐ ജില്ലാ കൗണ്‍സില്‍ മെമ്പര്‍ രാമകൃഷ്ണ കടമ്പാര്‍, കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് രാഘവ ചേവാര്‍, എന്‍. സി. പി സംസ്ഥാന സെക്രട്ടറി സി. ബാലന്‍, ജില്ലാ ഭാരവാഹികളായ ടി. ദേവദാസ്, ടി.നാരായണന്‍ മാസ്റ്റര്‍, സുബൈര്‍ പടുപ്പ്, ഉദിനൂര്‍ സുകുമാരന്‍, ഏ. ടി വിജയന്‍, ദാമോദര ബെള്ളിഗെ,ഒ. കെ ബാലകൃഷ്ണന്‍, രാജു, അശോകന്‍, സിദ്ധിഖ് കൈകമ്പ, സീനത്ത് സതീശന്‍, എന്‍. ഷമീമ, ബ്ലോക്ക് പ്രസിഡന്റുമാരായ മെഹ്‌മൂദ് കൈകമ്പ,
ഉബൈദുള്ള കടവത്ത്, രാഹുല്‍ നിലാങ്കര, നാസര്‍ പള്ളം
തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫാസിസ്റ്റ് ഭീകരതക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എല്‍.ഡി. എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍

ഉപ്പള : രാജ്യത്ത് ഏകകക്ഷി ഭരണത്തിന്റെ അമിതാധികാര പ്രവണതക്കെതിരെയും സമൂഹത്തില്‍ അകല്‍ച്ച സൃഷ്ടിക്കുന്ന നയത്തിനെതിരെയും ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. എന്‍. സി. പി (എസ് ) കൈകമ്പയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം അപകടത്തിലാകുന്ന അവസ്ഥ തിരിച്ചറിഞ്ഞ് മറുപടി നല്‍കാനുള്ള തിരഞ്ഞെടുപ്പാണ് വരുന്നത്. അദ്ദേഹം പറഞ്ഞു. ഇനിയൊരു തെരഞ്ഞെടുപ്പ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണ് ആസന്നമായിട്ടുള്ളത്. ഫാസിസ്റ്റ് ഭീകരതയാണ് രാജ്യത്ത് നടമാടുന്നത്. ഈ അപകടം തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനതക്ക് കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി ഇരുളടഞ്ഞതാകും. സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയെ ഡല്‍ഹിയിലെ 7 സീറ്റ് കയ്യടക്കാനുള്ള ലക്ഷ്യത്തോടെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടാന്‍ ഗൂഡതന്ത്രം പ്രയോഗിച്ചവരാണ് കേന്ദ്രം ഭരിക്കുന്നവര്‍. ജാതിക്കും മതത്തിനും അതീതമായി നമ്മുടെ ഭാവി സുഖകരമാക്കാന്‍ ഇത്തരം കൂടിച്ചേരല്‍ എല്ലാകാലത്തും ഉണ്ടാകണമെന്നും എന്‍.സി.പി ഒരുക്കിയ സ്‌നേഹ സംഗമം മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും ഇ. പി ജയരാജന്‍ പറഞ്ഞു.

രാജ്യത്ത് എല്ലാവര്‍ക്കും നീതി കിട്ടണം : ഏ. കെ ശശീന്ദ്രന്‍

ഉപ്പള : രാഷ്ട്രം എല്ലാവരുടേതുമാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി കിട്ടണം. ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്ന, ഭരണഘടനയെ തന്നെ ഇല്ലാതാക്കുന്ന സമീപനങ്ങള്‍ തിരിച്ചറിയാനും പ്രതിരോധിക്കാനും നമുക്ക് കഴിയണമെന്നും ഇഫ്താര്‍ സംഗമം ഉല്‍ഘാടനം ചെയ്തു കൊണ്ട്
വനംവകുപ്പ് മന്ത്രി ഏ. കെ ശശീന്ദ്രന്‍ പറഞ്ഞു.

ജാതിക്കും മതത്തിനും അതീതമായി ജനങ്ങള്‍
സ്‌നേഹത്തോടെ കഴിയുന്ന
സാഹചര്യം ഇവിടെ പുലരണം. ഇന്നത്തെ ഇന്ത്യയില്‍ പലവിധ കാരണങ്ങളുടെ പേരില്‍ മത ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണം. തെരഞ്ഞെടുപ്പ് പരിഗണനത്തിന്റെ ചൂടിനിടയില്‍ ഇങ്ങനെ നമുക്ക് കൂടിച്ചേരാന്‍ കഴിഞ്ഞത് മാതൃകാപരമാണെന്നും അത് സ്‌നേഹത്തിന്റെ സന്ദേശമാണെന്നും അദ്ദേഹംപറഞ്ഞു.

Spread the love
error: Content is protected !!