ബേഡകം: കിണര്‍നിര്‍മ്മാണം ജോലി കഴിഞ്ഞ മുകളിലേക്ക്
കയറുന്നതിനിടയില്‍ കൈവിട്ട് താഴെ വീണ് തൊഴിലാളിയുടെ
നട്ടെല്ലിനും തുടയെല്ലിനും സാരമായി പരിക്കേറ്റു.
വേലകുന്ന് വലിയപാറ എന്ന സ്ഥലത്ത്
ജോലിക്കിടെയാണ് തൊഴിലാളി പ്രഭാകരന്‍ (47) ആണ് 24 കോല്‍ ആഴമുള്ള
കിണറ്റില്‍ വീണ്
പരിക്കേറ്റത്. ഇയാളെ തിരികെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയ അയല്‍വാസിയായ തുളസിരാജ് (38) കിണറ്റില്‍ അകപ്പെട്ടു.
വേലകുന്നിലെ
പി. ഗോവിന്ദന്‍ എന്നയാളുടെ സ്ഥലത്താണ് അപകടം.
കുറ്റിക്കോല്‍
സ്റ്റേഷന്‍ ഓഫീസര്‍ ഷാജി ജോസഫിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേന സ്ഥലത്തി സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്താല്‍ പുറത്തെത്തിച്ചു.
പരിക്ക് പറ്റിയ ആളെ സര്‍ജറിക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
ഇ. പ്രസീദ് ,കെ . കൃഷ്ണരാജ് ,ടി ആര്‍ ഗോപാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനുനേതൃത്വംനല്‍കി.