ബേക്കല്‍: ഓണ്‍ലൈന്‍ ബിസിനസില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും പതിനൊന്നരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യകണ്ണി അറസ്റ്റില്‍ . കോഴിക്കോട് വലിയങ്ങാടി ഒത്തായ മംഗലം പറമ്പ
സ്വദേശി എന്‍ പി മുഹമ്മദ് താരിഫ്(42) ആണ് ബേക്കല്‍ ഐപി അരുണ്‍ ഷായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്തത്.
പള്ളിക്കര പൂച്ചക്കാട് കീക്കാനിലെ ശിവ നിവാസില്‍ കെഎന്‍.കിരണ്‍കു മാര്‍ ആണ് തട്ടിപ്പിനിരയായത്. 918837429728 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ നിന്നും ഇപ്കര്‍ സര്‍വ്വീസസ് 126 എന്ന വാട്‌സ് ആപ്പിലൂടെയാണ് വന്‍തുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് കിരണ്‍കുമാറില്‍ നിന്നും 1166000 രൂപ തട്ടിയെടുത്തത്. ഫെബ്രുവരി 9 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ വിവിധ അക്കൗണ്ടുകളിലേക്കായാണ് കിരണ്‍കുമാര്‍ പണം അയച്ചു കൊടുത്തത്. എന്നാല്‍ പിന്നീട് ലാഭ വിഹിതമോ മുടക്കുമുതലോ നല്‍കാതെ വഞ്ചിച്ചിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കിരണ്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.
അന്വേഷണ സംഘത്തില്‍ എസ് ഐ.വി കെ.മനീഷ് ,എ എസ് ഐ മരായ പി എ.ജോസഫ് ,വി. സുധീര്‍ബാബു ,സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ കെ.ദിലീപ് ,രാകേഷ് ,ദീപക് ,എ .സീമ എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തില്‍ഉണ്ടായിരുന്നു.