അതിഞ്ഞാല്‍ : കലാകായിക സാംസ്‌കാരിക ജീവ കാരുണ്യ രംഗത്തെ നിറസാന്നിധ്യമായ അരയാല്‍ ബ്രദേഴ്സിന്റെ ആഭിമുഖ്യത്തില്‍ റിലീഫ് വിതരണം നടത്തി. പരിശുദ്ധ റമളാന്‍ മാസത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന റിലീഫ് അരയാലിന്റെ സ്‌നേഹ സമ്മാനമായി നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമാണ് നല്‍കിയത്.
സാമ്പത്തിക സഹായോല്‍ഘാടനം പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ നാസര്‍ തായല്‍ നിര്‍വഹിച്ചു.ചടങ്ങില്‍ അരയാല്‍ ബ്രദേഴ്സ് പ്രസിഡണ്ട് ഹമീദ് മൊവ്വല്‍ അധ്യക്ഷത വഹിച്ചു.പി എം ഫാറൂഖ് അബുദാബി യോഗം ഉല്‍ഘാടനം ചെയ്തു.
വി കെ അബ്ദുല്ല ഹാജി,ടി മുഹമ്മദ് അസ്ലം,കെ കെ അബ്ദുല്ല ഹാജി, അഷ്റഫ് ഹന്ന,പി എം ഫാറൂഖ് ഹാജി,വണ്‍ ഫോര്‍ അഹമ്മദ്, ഖാലിദ് അറബിക്കാടത്ത്, സിദ്ധീഖ് ചെരക്കാടത്ത്, പി എം ഷുക്കൂര്‍,ടി.പി കുഞ്ഞബ്ദുല്ല, അബ്ദുല്‍ കാദര്‍,റമീസ്, നൂറുദ്ധീന്‍,യൂസഫ് കോയാപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു .
ഷൗക്കത്ത് കോയപ്പള്ളി സ്വാഗതവും മൊയ്ദീന്‍ കുഞ്ഞി മട്ടന്‍ നന്ദിയുംപറഞ്ഞു.