കാഞ്ഞങ്ങാട് : വീടിന്റെ ടെറസില്‍ കിടന്നുറങ്ങിയ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ യുവാവ് താഴെ വീണ് മരിച്ചു. കാഞ്ഞങ്ങാട് ആവി കണ്ടംകടവില്‍ താമസിക്കുന്ന ഗൗരിയുടെ മകന്‍ കെ. ശരത് (33) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 നും ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കും ഇടയിലുമാണ് സംഭവം. ചൂട് കാരണം വീടിന്റെ ടെറസില്‍ ഉറങ്ങിയിരുന്ന ശരത് അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറില്‍ .പരേതനായ സുരേന്ദ്രനാണ് പിതാവ്. ഏകസഹോദരി:ശരണ്യ.