ബേക്കല്‍: ജനലിലൂടെ മര വടി അകത്തു കടത്തി കിടപ്പുമുറിയില്‍ നിന്ന് 1.81500 രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ തമിഴ്‌നാട് സേലത്ത് വെച്ച് ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അരുണ്‍ഷായും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമല സാജിത മന്‍സില്‍ മുഹമ്മദ് അബ്ദുള്‍ ഹാദി (24) ആണ് അറസ്റ്റിലായത്.
ഈ വര്‍ഷം ജനുവരി 25ന് പുലര്‍ച്ചെ 4നും 4.30 നും ഇടയിലാണ് ചേറ്റുകുണ്ട് ബംഗ്ലാവില്‍ ഹൗസില്‍ താമസിക്കുന്ന രമയുടെ വിട്ടീലെ കിടപ്പുമുറിയിലെ സ്റ്റഡി ടേബിളിന്റെ മുകളി ഹാന്‍ഡ്ബാഗില്‍ സൂക്ഷിച്ചിരുന്ന നാലേ കാല്‍ പവന്‍ സ്വര്‍ണ്ണ മാലയും, കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരവും 1500 രൂപയുമാണ് പ്രതി മരവടി ഉപയോഗിച്ച് ജനല്‍ വഴി എടുത്ത് മോഷ്ടിച്ചു കൊണ്ട് പോയത്. രമയുടെ മാതാവ് മീനാക്ഷിയുടെതാണ് നഷ്ടപ്പെട്ട സ്വര്‍ണ്ണം.
ഇവിടെ മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ണൂരിലെ ജ്വല്ലറില്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന പ്രതി ഈ സമയത്ത് സെയില്‍സിനായി ഈ ഭാഗങ്ങളില്‍ എത്തിയിരുന്നു. ഈ പരിചയമാണ് പ്രതി ഇവിടെയെത്തിയത്.
രാത്രിയില്‍ പൈജാമയും തലപ്പാവും ധരിച്ചാണ് പ്രതി മോഷണത്തിന് എത്തിയത്. സമീപത്തെ കടകളിലെ സി സി ടി വിയില്‍ ഇയാളുടെ മുഖം പതിഞ്ഞിരുന്നു. ഇത് പ്രതിയെ കണ്ടത്താന്‍ പോലീസിന് സഹായമായി .പ്രതിയുടെ പേരില്‍ ബേക്കല്‍ സ്റ്റേഷന് പുറമെ ചേര്‍ത്തല ,പട്ടണപ്രതി നേരെക്കാട് ,ആറ്റിങ്ങല്‍ ,ആലപ്പുഴ, പാങ്ങോട് തുടങ്ങിയ സ്റ്റേഷനുകളിലും കേസുകള്‍ ഉണ്ട്. അന്വേഷണ സംഘത്തില്‍ ഐ പി.അരുണ്‍ഷായെ കൂടാതെ എസ് ഐ.ഇ. ബാബു ,എഎസ് ഐ മരായ എം വി .രാജന്‍ ,വി.സുധീര്‍ ബാബു ,സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഇ.കെ.മനോജ് ,സുജിമുട്ടത്ത് ,വി വി.സരീഷ് ,വനീഷ് ,കെ.ജയ പ്രകാശ് ,പി വി ബിനീഷ്, കെ.വി വിനീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.