കാഞ്ഞങ്ങാട്: എന്‍ ഡി എ വടകര ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ പ്രഫുല്‍ കൃഷ്ണയെ ഡി വൈ എഫ് ഐ കാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണില്‍ പ്രകടനം നടത്തി. പുതിയകോട്ടയില്‍ നിന്നാരംഭിച്ച പ്രകടനം കാഞ്ഞങ്ങാട് ടൗണില്‍ അവസാനിപ്പിച്ചു. പ്രകടനത്തില്‍ യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് വൈശാഖ് മാവുങ്കാല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ജനകരാജ്, ട്രഷറര്‍ അഭിലാഷ് അത്തിക്കോത്ത്, ആദര്‍ശ്, സനിത്ത്, ഷുഹൈല്‍ അറങ്ങാടി തുടങ്ങിയവര്‍ നേതൃത്വംനല്‍കി.