കാസര്‍ഗോഡ് : മോദി ഭരണത്തില്‍ വിവേചനം ഇല്ലെന്നും മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി എല്ലാ പൗരന്‍മാരും ഏതെങ്കിലും കേന്ദ്രപദ്ധതിയുടെ ഗുണഭോക്താക്കളാണെന്നും പ്രകാശ് ജാവേദ്കര്‍. കാസര്‍ഗോഡ് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചിത്രം വ്യത്യസ്തമാണ്. 2019-ല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍ രാഹുല്‍ഗാന്ധി ഭാരത പ്രധാനമന്ത്രി ആകുമെന്ന് വിശ്വസിച്ചിരുന്നു അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. പക്ഷേ ഇത്തവണ അങ്ങനെ ആരും കരുതുന്നില്ല എന്ന് മാത്രമല്ല ഇത്തവണ മോദി തന്നെ പ്രധാനമന്ത്രി ആകുമെന്ന് കരുതുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലും മാറ്റം സംഭവിക്കും.
5.8 കോടി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍, കഴിഞ്ഞ 40 മാസങ്ങളായി 1.5 കോടി ആളുകള്‍ക്ക് സൗജന്യ അരി ലഭിക്കുന്നു. അത് ഇനിയും 60 മാസങ്ങള്‍ കൂടി തുടരും. ഇത് ലോകത്തിലെ തന്നെ ചരിത്ര സംഭവമാണ്. സംരംഭങ്ങള്‍ക്ക് 50,000 രൂപ മുതല്‍ 10 ലക്ഷം വരെ വായ്പ്പ ലഭിക്കുന്ന മുദ്രാ യോജനയുടെ ഉപഭോക്താക്കള്‍ 50 ലക്ഷമാണ്. 10 ലക്ഷം വീടുകളില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് കീഴില്‍ വാട്ടര്‍ ടാപ്പ് കണക്ഷനുകള്‍, 32 ലക്ഷം കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന നിധി പ്രകാരം 32,000 രൂപ വീതം ലഭിച്ചു. 4 ലക്ഷം സ്ത്രീകള്‍ക്ക് ഉജ്ജ്വല ഗ്യാസ് പദ്ധതിക്ക് കീഴില്‍ 500 രൂപ സബ്‌സിഡി നിരക്കില്‍ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കുന്നു. ഗോവയിലും കര്‍ണ്ണാടകയിലും ലഭിക്കുന്നതില്‍ നിന്നും 10 – 12 രൂപ അധിക നിരക്കിലാണ് കേരളത്തില്‍ ഡീസല്‍, പെട്രോള്‍ ഉല്‍പന്നങ്ങള്‍ ലഭിക്കുന്നത്. അതെ പോലെ ബിജെപി ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ ഡീസല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ വഴി ഉപഭോക്താക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും നേരിട്ട് ലഭിക്കുന്നു. ഇതോടെ ആനുകൂല്യങ്ങള്‍ കൈമാറ്റം ചെയ്യുന്നതില്‍ മുന്‍പുണ്ടായിരുന്ന ചോര്‍ച്ച പൂര്‍ണ്ണമായും അടക്കപ്പെട്ടു. സമ്പന്ന, ഇടതതം കുടുംബങ്ങള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ലഭ്യമല്ലെങ്കിലും കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ
6 വരി പാത പോലെയുള്ളവ വികസനം എല്ലാ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നു. അതെ സമയം കേരളത്തില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പ് സമയത്താണ് അതിന്റെ അടിസ്ഥാന നിര്‍മ്മിതി പൂര്‍ത്തിയാകുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ ഒരു നിര്‍മ്മാണം തുടങ്ങിയാല്‍ അത് എത്രയും പൂര്‍ത്തീകരിക്കും. കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാല, കൊച്ചി മെട്രോ വികസനങ്ങള്‍ പൂര്‍ത്തിയായി. ആഗോള തലത്തില്‍ ഭാരതത്തിന്റെ പ്രതിച്ഛായ തന്നെ മാറി. ഉക്രൈനില്‍ യുദ്ധ ഭൂമിയില്‍ നിന്നും സുരക്ഷിതമായി മടങ്ങിയെത്തിയ യുവാക്കളാണ് തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക വി. മുരളീധരന് നല്‍കിയത്. ലോക സാമ്പത്തിക രംഗത്ത് 11-ാം സ്ഥാനത്തുണ്ടായിരുന്ന ഭാരതം ഇന്ന് 5-ാം സ്ഥാനത്ത് എത്തി. മണിപ്പൂരില്‍ ഇരു വംശങ്ങള്‍ തമ്മിലുള്ള കലാപത്തെ സാമുദായിക സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ശ്രമം നടന്നെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
എന്‍ഡിഎ കാസര്‍ഗോഡ് ലോകസഭാ മണ്ഡലം ചെയര്‍മാന്‍ രവീശ തന്ത്രി, ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍, വിജയ് റൈ എന്നിവര്‍പങ്കെടുത്തു.