കാഞ്ഞങ്ങാട് / വെള്ളരിക്കുണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന വെള്ളരിക്കുണ്ട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സെബാ സ്റ്റ്യന്‍ പതാലിലിനെ അവിശ്വാസത്തിലൂടെ പുറത്താക്കി.
ഡി സിസി ജനറല്‍ സെക്രട്ടറിയാണ് ശനിയാഴ്ച രാവിലെ നടന്ന യോഗത്തിലാ ണ് നടപടി പാസായത്. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനുള്ള യോഗത്തില്‍ നിലവിലുള്ള പ്രസിഡന്റ് സെബാസ്റ്റ്യന്‍ പതാലില്‍ ഉള്‍പ്പെടെ നാലു ഡയറക് ടര്‍മാര്‍ പങ്കെടുത്തില്ല.അ വിശ്വാസത്തിന് നോട്ടീസ് നല്‍കിയ ആറ് ഡയറക്ടര്‍മാരും പങ്കെടുത്തതോടെ അ വിശ്വാസ പ്രമേയം പാസാകുകയായിരുന്നു.സെബാ സ്റ്റ്യന്‍ പതാലിലിനെ പ്രസിഡണ്ടിനെ സ്ഥാനത്തുനിന്ന് നീക്കിയതായി ഉ ദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് മുരളിക്ക് താല്‍ക്കാലികചുമതലനല്‍കും.