അഡ്വാന്‍സ്ഡ് നീതി ലാബ് പെരിയ നാളെ സിനിമാതാരം ബിജു കുട്ടന്‍ ഉദ്ഘാടനം ചെയ്യും

പെരിയ:വികസനത്തിന്റെ പാതയില്‍ വെളിച്ച വിപ്ലവം തീര്‍ക്കുന്ന പെരിയയുടെ മണ്ണില്‍ ശാരീരികാവയവ പരിശോധനയ്ക്ക് 50 ശതമാനം കിഴിവിന്റെ ആനുകൂല്യം പ്രഖ്യാപിച്ച് അഡ്വാന്‍സ്ഡ് നീതി ലാബ് തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നു.
മാര്‍ച്ച് 31ന് രാവിലെ പ്രശസ്ത സിനിമാതാരം ബിജുകുട്ടന്‍ ഉല്‍ഘാടനം ചെയ്യും.
ഇന്ത്യയിലെയും വിദേശങ്ങളിലെയും പരിചയസമ്പന്നരായ ലാബ് ടെക്‌നീഷ്യന്‍സിന്റെ സേവനം ഈ സ്ഥാപനത്തില്‍ ലഭ്യമാണ്, അത്യാധുനിക നൂതന സാങ്കേതിക ഉപകരണങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ലാബില്‍ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് ( സി ബി സി ), ബ്ലഡ് ഷുഗര്‍ ( എഫ് ബി സി ), ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ് ( എല്‍ എഫ് ടി ), ലിപിട് പ്രൊഫൈല്‍ ( വിവിധയിനം കൊളസ്‌ട്രോള്‍ ),കിഡ്ണി ഫംഗ്ഷന്‍ ടെസ്റ്റ്,തൈറോഡ് ടെസ്റ്റ് ( ടി എസ് എച്ച് ) തുടങ്ങി നിരവധി പരിശോധകളും അഡ്വാന്‍സ് നീതി ലാബില്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.നാട്ടിലെ സാമുഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
ഉല്‍ഘാടനം പ്രമാണിച്ച് രണ്ട് മാസകാലം പരിശോധനയ്ക്ക് വിധേയരാവുന്നവര്‍ക്ക് 2000 രുപ നിരക്കുള്ള ഫുള്‍ ബോഡി ചെക്കപ്പ് 499 രൂപയ്ക്ക് ടെസ്റ്റ് ചെയ്ത് റിപ്പോര്‍ട്ട് നല്‍കുന്നതാണെന്നും ലാബ് പ്രതിനിധികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്

Spread the love
error: Content is protected !!