ലോക ഇഡ്ഡലി ദിനം: ഇഡലി ഫെസ്റ്റ് നടത്തി കുടുംബശ്രീ ജില്ലാ മിഷന്‍

കാഞ്ഞങ്ങാട്:ലോക ഇഡ്ഡലി ദിനത്തിന്റെ ഭാഗമായി വിവിധയിനം ഇഡ്ഡലി ഉത്പന്നങ്ങളുടെ പ്രദര്‍ശനം നടത്തി കുടുംബശ്രീ ജില്ലാ മിഷന്‍ ഹൈദരാബാദി ഇഡ്ഡലി, ക്യാരറ്റ് ഇഡലി, ബീറ്ററൂട്ട് ഇഡ്ഡലി, ചോളം ഇഡ്ഡലി, റവ ഇഡ്ഡലി, രാമശ്ശേരി ഇഡ്ഡലി, റാഗി ഇഡ്ഡലി തുടങ്ങിയ നൂതനവും പോഷക മൂല്യവും ഉള്ള ഇഡ്ഡലുകളുടെ പ്രദര്‍ശനമാണ് നടത്തിയത്. കാഞ്ഞങ്ങാട് ആലാമിപള്ളി പുതിയ ബസ്റ്റാന്‍ഡ് പരിസരത്തുള്ള പിങ്ക് കഫെയില്‍ വെച്ച് നടന്ന ഇഡ്ഡലി ഫെസ്റ്റ് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി. ടി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ ടി. പി ആതിര അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോഡിനേറ്റര്‍ ടി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് ഫസ്റ്റ് ചെയര്‍പേഴ്‌സണ്‍ സൂര്യ ജാനകി, വൈസ് ചെയര്‍പേഴ്‌സണ്‍ മാരായ പി ശശികല, കെ വി ഉഷ ബ്ലോക്ക് ഓര്‍ഡിനേറ്റര്‍മാരായ കെ നിമിഷ, വി. ടി വൈശാഖ്,എ ജ്യോതിഷ്, കെ സജിനി, പി കെ അനില, കെ . ആര്‍ കാവ്യ,ഓഫീസ് അസിസ്റ്റന്റ് കെ രാജു, സിഡി എസ് അക്കൗണ്ടന്റ് മാരായ പി. സുധ, പി. പി രതിക,സി. ഒ ശ്രീ വിദ്യ സിഡിഎസ് മെമ്പര്‍മാര്‍ എം ഇ സി മാര്‍ എന്നിവര്‍ പങ്കെടുത്തു.രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന ഫെസ്റ്റില്‍ നിരവധി ആളുകള്‍പങ്കെടുത്തു.

Spread the love
error: Content is protected !!