പെരിയ: അരവത്ത് ശ്രീ വയലപ്രം തറവാടില്‍ ശുദ്ധികലകര്‍മ്മങ്ങള്‍ക്കും,കളിയാട്ട മഹോല്‍സവത്തിനും ഭക്തിസാന്ദ്രമായ തുടക്കം. ആഘോഷ ചടങ്ങുകളുടെ ഭാഗമായി വര്‍ണ്ണശബളമായ കലവറ ഘോഷയാത്ര നടന്നു.കുതിരക്കോട് അയ്യപ്പ ഭജനമന്ദിരത്തില്‍ നിന്നും ആരംഭിച്ച കലവറഘോഷയാത്രയില്‍ താലപ്പൊലി,മുത്തുകുട,വാ ദ്യമേളം എന്നിവ അകമ്പടി സേവിച്ചു. നാളെ ഞായറാഴ്ച്ച രാവിലെ മുതല്‍ താന്ത്രീക കര്‍മ്മങ്ങള്‍,ശുദ്ധികലശപൂജ എന്നിവ അരവത്ത് ബ്രഹ്‌മശ്രീ പത്മനാഭന്‍ തന്ത്രികളുടെ നേതൃത്വത്തില്‍ നടക്കും.ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന അന്നദാനത്തോടുകൂടി ശുദ്ധികലശമഹോല്‍സവം സമാപിക്കും.
കളിയാട്ട മഹോത്സവം ഏപ്രില്‍ 23,24,25 എന്നീ തീയ്യതികളില്‍ വിവിധി പരിപാടികളോടെ കെണ്ടാടും.23 ചൊവ്വ രാവിലെ മുതല്‍ വിവിധ പൂജാദി കര്‍മ്മങ്ങളോടെ പ്രതിഷ്ഠാദിനം ആരംഭിക്കും. 24 ന് വൈകീട്ട് 6 മണിക്ക് സര്‍വൈശ്വര്യ വിളക്കു പൂജ,ഭജന എന്നിവ നടക്കും.രാത്രി 8 മണിക്ക് തെയ്യം കൂടല്‍:വിഷ്ണുമൂര്‍ത്തി,പടിഞ്ഞാറ്റയില്‍ ചാമുണ്ഡി,മൂവാളംകുഴി ചാമുണ്ഡി എന്നീ തെയ്യങ്ങളുടെ തിടങ്ങല്‍ തുടര്‍ന്ന് അന്നദാനം.രാത്രി 12 മണിക്ക് പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട്. ഏപ്രില്‍ 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വിഷ്ണുമൂര്‍ത്തി,പടിഞ്ഞാറ്റയില്‍ ചാമുണ്ഡിയമ്മ തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം.2 മണിക്ക് മൂവാളംകുഴി ചാമുണ്ഡിയമ്മയുടെ പുറപ്പാട് 5 മണിക്ക് ഗുളികന്‍ ദൈവങ്ങളുടെ പുറപ്പാട് തുടര്‍ന്ന് വിളക്കിലരിയോട് കൂടി കളിയാട്ട മഹോത്സവംസമാപിക്കും.