കാഞ്ഞങ്ങാട്: അതിയാമ്പൂര്‍ ബാലബോധിനി വായനശാല ആന്റ് ഗ്രന്ഥാലയം അവാര്‍ഡ് സമര്‍പ്പണവും അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.വൈകീട്ട് 5ന് വായനശാല അങ്കണത്തില്‍ നടക്കുന്ന പരിപാടി സി എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.വി സുജാത അധ്യക്ഷത വഹിക്കും. ജില്ലയിലെ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഗ്രന്ഥാശാലക്ക് അതിയാമ്പൂര്‍ പി മാണിയമ്മ ,കെ പി കുഞ്ഞമ്പു നായര്‍ സ്മാരക എന്‍ഡോവ്‌മെന്റ്
പൊള്ളപ്പൊയില്‍ ബാലകൈരളി വായനശാല ആന്റ് ഗ്രന്ഥാലയത്തിനാണ്. .11111 രൂപയും പ്രശസ്തിപത്രം ശില്‍പ്പവുമാണ് അവാര്‍ഡ് . പി വി.കെ. പനയാല്‍ ഇ എം എസ് ,എ കെ ജി അനുസ്മരണം നടത്തും.എ കെ.നാരായണന്‍ ,പി കുഞ്ഞികൃഷ്ണന്‍ ,കെ.കെ.ചന്ദ്രന്‍ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം സി പി എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.കെ.രാജ് മോഹനന്‍ നിര്‍വ്വഹിക്കും. ഡോ. പി.പ്രഭാകരന്‍ ,പി.വേണുഗോപാലന്‍ ,അഡ്വ.പി.അപ്പുക്കുട്ടന്‍ ,എം.രാഘവന്‍ ,കെ.വി.രാഘവന്‍ ,എം.സേതു ,പി.രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേരും.പ്രൊഫ.വി.കരുണാകരന്‍ സ്വാഗതവും എന്‍.ഗീത നന്ദിയും പറയും. വാര്‍ത്ത സമ്മേളനത്തില്‍ അഡ്വ.പി.അപ്പുക്കുട്ടന്‍ ,എന്‍ ഗീത ,കെ.വി.സജിത്ത് ,പി വി സാലു എന്നിവര്‍ സംബന്ധിച്ചു.