ബാനം: ഉത്തരമേഖല വടംവലി മത്സരം കമ്പപ്പോര് നാളെ ബാനത്ത് നടക്കും. ബാനം ഗവ.ഹൈസ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. വൈകുന്നേരം ആറു മണി മുതല്‍ പ്രത്യേകം തയ്യാറാക്കിയ ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ട്രോഫിക്ക് പുറമേ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് യഥാക്രമം 12022, 7077, 5055, 3033 രൂപ വീതം സമ്മാനമായി ലഭിക്കും. ഇതിനു പുറമെ കോര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്ന നാല് ടീമുകള്‍ക്ക് 1000 രൂപ വീതവും ലഭിക്കും.ഉത്തരകേരളത്തിലെ പ്രമുഖ ടീമുകള്‍മാറ്റുരയ്ക്കും.