കൊന്നക്കാട് :കിടപ്പുമുറിലെ ഷെല്‍ഫില്‍ സൂക്ഷിച്ച വാറ്റ് ചാരായം വെള്ളരിക്കുണ്ട് സബ്ബ് ഇന്‍സ്‌പെക്ടര്‍
എം വി.ഷിജുവും സംഘവും ചേര്‍ന്ന് പിടികൂടി. മഞ്ജുച്ചാല്‍ റോഡരികില്‍ താമസിക്കുന്ന കീഴറയില്‍ കെ പി സുധാകരന്റെ വീട്ടില്‍ വച്ച് വ്യാജ ചാരായം വാറ്റിയെടുത്തു വില്പന നടത്തി വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുമ്പു ഷെല്‍ഫില്‍ സൂക്ഷിച്ച ആറ് കുപ്പി വ്യാജ വാറ്റ് ചാരായം പിടികൂടിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരിശോധന സംഘത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സി കെ.സരിത, രഞ്ജിത്ത്, എന്നിവരും ഉണ്ടായിരുന്നു.