കടുത്ത വേനല്‍ ചൂടില്‍ നിന്നും ആശ്വാസമേകാന്‍ സാരഥി കലാസാംസ്‌കാരിക കേന്ദ്രം മൂന്നാംമൈലില്‍ തണ്ണീര്‍ കുടം ഒരുക്കി

അമ്പലത്തറ: കടുത്ത വേനല്‍ ചൂടില്‍ നിന്നും ആശ്വാസമേകാന്‍ പൊതുജനങ്ങള്‍ക്കായി സാരഥി കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മൂന്നാംമൈലില്‍ തണ്ണീര്‍ കുടം ഒരുക്കി. കോടോംബേളൂര്‍ ഗ്രാമ പഞ്ചായത്ത് 18-ാം വാര്‍ഡ് ഊര് മൂപ്പന്‍ എം നാരായണന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ഭാരവാഹികളായ ശ്രീജിത്ത് കൃഷ്ണന്‍, വി രാജേഷ്, ജിഷ്ണു രാജ്, എ.സി ബിനു , പവിത്രന്‍ എന്നിവര്‍നേതൃത്വംനല്‍കി.

Spread the love
error: Content is protected !!