തച്ചങ്ങാട് : സ്‌നേഹവും സൗഹൃദവുമാണ് ലഹരി, അല്ലാതെ മദ്യവും മയക്കുമരുന്നുമല്ല ലഹരിയെന്ന് റിട്ട. ഡി വൈ എസ് പി കെ.ദാമോദരന്‍ പറഞ്ഞു. തച്ചങ്ങാട് ബാലകൃഷ്ണന്റെ 8-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. സംഘാടക സമിതി ഭാരവാഹികളായ രവീന്ദ്രന്‍ കരിച്ചേരി, സംഘാടക സമിതി ജന. കണ്‍വീനര്‍ മഹേഷ് തച്ചങ്ങാട്, യശോദ ടി തച്ചങ്ങാട്, ചന്തുകുട്ടി പൊഴുതല, ചന്ദ്രന്‍ തച്ചങ്ങാട്, കണ്ണന്‍ കരുവാക്കോട്, എം.സി.ഹനീഫ, എം.പി.ജയശ്രീ, ലത പനയാല്‍, ട്രസീന ധനഞ്ചയന്‍, എന്നിവര്‍ സംസാരിച്ചു. എം.ജി.രഘുനാഥന്‍ ക്ലാസെടുത്തു.
ഏപ്രില്‍ 3 നാണ് തച്ചങ്ങാട് ബാലകൃഷ്ണന്റെ ചരമവാര്‍ഷിക ദിനം. രാവിലെ 9 മണിക്ക് പുഷ്പാര്‍ച്ചന, വൈകുന്നേരം 4 മണിക്ക് അനുസ്മരണ സമ്മേളനവും 3-ാമത് പുരസ്‌ക്കാര വിതരണവും കെ.പി.സി.സി മുന്‍ പ്രസിഡണ്ട് വി. എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. കേവീസ് ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌ക്കാരം.10,000/- രൂപയും ശില്‍പ്പവുമാണ്പുരസ്‌ക്കാരം.