മുട്ട് വേദനയില്‍ നിന്ന് സമ്പൂര്‍ണ്ണ മോചനം…. ചീമേനി സ്വദേശിയായ വീട്ടമ്മയ്ക്ക് ഇനി പരസഹായമില്ലാതെ നടക്കാം..!

കാഞ്ഞങ്ങാട്: തേയ്മാനവും സന്ധിവാതവും മൂലം വര്‍ഷങ്ങളായി മുട്ട് വേദന കൊണ്ട് ദുരിതത്തിലായ വീട്ടമ്മയ്ക്ക് ഐഷാല്‍ മെഡിഡിറ്റിയില്‍ നടന്ന സമ്പൂര്‍ണ്ണ മുട്ട് മാറ്റി വെക്കല്‍ ശസ്ത്രക്രിയയിലൂടെ മോചനം.
ചീമേനി സ്വദേശിയായ 62കാരിക്കാണ് മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
20വര്‍ഷത്തിലധികമായി മുട്ട് വേദന അനുഭവിക്കുന്ന ഇവര്‍ പലയിടത്തായി വിവിധ രീതിയിലുള്ള ചികിത്സ തേടിയെങ്കിലും വേദനയില്‍ നിന്ന് ശാശ്വതമായ മോചനം ലഭിച്ചിരുന്നില്ല. ഈയിടെയായി വേദന അസഹീനമായത് മൂലം ഡോക്ടറെ കണ്ട ഇവര്‍ക്ക്, ഡോക്ടര്‍മാര്‍ സമ്പൂര്‍ണ്ണ മുട്ട് മാറ്റി വെക്കല്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഐഷാല്‍ മെഡിസിറ്റിയിലെ ഓര്‍ത്തോ ആന്റ് ജോയിന്റ് റീപ്ലേസ്മെന്റ് വിഭാഗത്തിന് കീഴില്‍ ഈ മാസം 22 തിയ്യതി ശസ്ത്രക്രിയക്ക് വിധേയമായിയത്. ഇവര്‍ രണ്ടാമത്തെ ദിവസം മുതല്‍ സ്റ്റിക്കിന്റെ സഹായത്തോടെ നടക്കുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളില്‍ തന്നെ യാതൊന്നിന്റെയും സഹായമില്ലാതെ ഒറ്റയ്ക്ക് നടക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നും, സര്‍ജറി പൂര്‍ണ്ണ വിജയമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ഇത്തരം കാലപ്പഴക്കവും സങ്കീര്‍ണ്ണവുമായ ശസ്ത്രക്രിയകള്‍, ഐഷാല്‍ മെഡിസിറ്റിയിലെ ഓര്‍ത്തോ ആന്റ് ജോയിന്റ് റീപ്ലേസ്മെന്റ് വിഭാഗത്തിന് കീഴില്‍ അന്തരാഷ്ട്രനിലവാരത്തില്‍ നിര്‍മ്മിച്ച മോഡേണ്‍ ഓര്‍ത്തോ ഓ.ടി യില്‍ വെച്ച് വളരെ സുരക്ഷിതമായി കാഞ്ഞങ്ങാട് വെച്ച് തന്നെ നടത്താന്‍ സാധിക്കുമെന്ന് ഐഷാല്‍ മെഡിസിറ്റി മാനേജ്മന്റ്അറിയിച്ചു.

Spread the love
error: Content is protected !!