സദ്ഗുരു പബ്‌ളിക് സ്‌കൂളില്‍ യുകെജി വിദ്യാര്‍ത്ഥികളുടെ ബിരുദദാനചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: സദ്ഗുരു പബ്‌ളിക് സ്‌കൂളില്‍ യുകെജി വിദ്യാര്‍ത്ഥികളുടെ ബിരുദദാനചടങ്ങ് നടന്നു.സദ്ഗുരു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷപ്രസംഗം നടത്തി. റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ ആനന്ദാശ്രമം
പ്രിന്‍സിപ്പാള്‍ ബീനാ സുകു മുഖ്യാതിഥിയായി. പഠനത്തിലും പഠനേതരപ്രവര്‍ത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന സദ്ഗുരു സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഭാഗ്യം ചെയ്തവരാണെന്നും അധ്യാപകര്‍ പകര്‍ന്നു തന്ന മൂല്യങ്ങള്‍ ജീവിതത്തിലുടനീളം പാലിക്കാനും ബീനാ സുകു കുട്ടികളെ ഓര്‍മ്മിപ്പിച്ചു. മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഉത്തമപൗരന്മാരായി വളരാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കണമെന്ന് സദ്ഗുരു സ്‌കൂള്‍ മാനേജര്‍ അക്ഷയ് കാമത്ത് പറഞ്ഞു. സ്‌കൂള്‍ അധ്യാപിക കെ.കെ.ലക്ഷ്മി കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കി. കുട്ടികളും രക്ഷിതാക്കളും അവരുടെ അനുഭവങ്ങള്‍ പങ്കു വെച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു.വൈസ് പ്രിന്‍സിപ്പാള്‍ നിഷ നാരായണന്‍,അക്കാദമിക് കോര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂള്‍ അധ്യാപിക മരായ ബി.കെ.ശില്പ സ്വാഗതവും മഞ്ജുഷ നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!