കാഞ്ഞങ്ങാട് : റോട്ടറി വൊക്കേഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം വന്യജീവി സംരക്ഷകന്‍ കെ.ടി. സന്തോഷ് പനയാലിന് സമ്മാനിച്ചു. റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ ഡോ. ജയപ്രകാശ് പി.ഉപാധ്യ പുരസ്‌കാരദാനം നിര്‍വഹിച്ചു. വന്യജീവി സംരക്ഷണത്തില്‍ വനംകുപ്പ് നിയമിച്ച സംസ്ഥാനത്തെ ആറ് മാസ്റ്റര്‍ ട്രെയിനര്‍മാരിലൊരാളാണ് സന്തോഷ് പനയാല്‍. നിലവില്‍ വനം വകുപ്പ് ജീവനക്കാരനും ജില്ലാ വന്യജീവി കോഓര്‍ഡിനേറ്ററുമാണ്. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് ശ്യാംകുമാര്‍ പുറവങ്കര അധ്യക്ഷനായി. ക്ലബ് സെക്രട്ടറി എച്ച്. അക്ഷയ് കാമത്ത്, ഡോ. രാജശ്രീ സുരേഷ് നായര്‍, അഡ്വ. എ. രാധാകൃഷ്ണന്‍, മഹാലക്ഷ്മി ഗിരീഷ് നായക്, എന്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു. ക്ലബ് മുഖപത്രം അസിസ്റ്റന്റ് ഗവര്‍ണര്‍ ബി. ഗിരീഷ് നായക് പ്രകാശനം ചെയ്തു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ഡോ. ലക്ഷ്മി മഞ്ജുനാഥ് പൈ ബോധവത്കരണ ക്ലാസ്സെടുത്തു. കുടുംബസംഗമവുംനടന്നു.